കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസ്; വിടുതല്‍ ഹര്‍ജി നല്‍കി സിപിഎം നേതാക്കള്‍, കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം

കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ വിടുതല്‍ ഹർജി നല്‍കി സിപിഎമ്മും നേതാക്കളും. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് സിപിഎം വാദം. ജില്ലാ സെക്രട്ടറിമാരായിരുന്ന എ സി മൊയ്തീൻ, എം എം വർഗീസ്, കെ രാധാകൃഷ്ണൻ എനനിവരാണ് വിടുതല്‍ ഹർജി നല്‍കിയത്. വിടുതല്‍ ഹർജിയെ എതിർക്കാൻ ഇഡി എതിർ സത്യവാങ്മൂലം നല്‍കും. തട്ടിപ്പ് പണം പാർട്ടി ഓഫീസ് പണിയാൻ ഉപയോഗിച്ചു എന്നാണ് ഇഡിയുടെ ആരോപണം. കമ്മീഷൻ ഇനത്തിലും പണം ലഭിച്ചെന്ന് ഇഡി കണ്ടെത്തി.83 പ്രതികളുള്ള കേസില്‍ 180 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നു എന്നാണ് ഇഡിയുടെ കുറ്റപത്രം. അനുബന്ധ കുറ്റപത്രത്തിലാണ് സിപിഎമ്മും നേതാക്കളും ഉള്ളത്. സിപിഎം ജില്ലാ കമ്മിറ്റിയുടെ പേരില്‍ ഭൂമി വാങ്ങിയത് കരിവന്നൂർ ബാങ്കിലെ അനധികൃത വായ്പ അനുവദിച്ചതിലെ കമ്മീഷൻ തുകയില്‍ നിന്നാണ് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. എന്നാല്‍ കള്ളപ്പണ ഇടപാടില്‍ പങ്കില്ലെന്നും വിചാരണയ്ക്ക് മുൻപു തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് നേതാക്കളുടെ വിടുതല്‍ ഹർജിയില്‍ പറയുന്നത്. ഒക്ടോബർ 24ന് കോടതി ഹർജി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *