തളിപ്പറമ്പ് കരിമ്പത്ത് മന്ത്രി ഒ.ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ് അക്രമം നടത്തിയ കേസില്‍ ആറ് പേര്‍ റിമാൻഡില്‍

കരിമ്പത്ത് മന്ത്രി ഒ.ജെ.ജനീഷിന്റെ വാഹനത്തിന് നേരെ അക്രമം നടത്തിയ ആറ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍.വ്യാഴാഴ്ച്ചഉച്ചയ്ക്ക് 12 മണിയോടെ കരിമ്പം സര്‍സയ്യിദ് കോളേജ് ജംഗ്ഷന് സമീപം സംസ്ഥാനപാതയിലായിരുന്നു സംഭവം. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സൂ സഫാരി പാര്‍ക്ക് അവലോകനയോഗത്തില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു മന്ത്രി.മോറാഴ സെന്‍ട്രലിലെ വാടി ഹൗസില്‍ പ്രജീഷ് ബാബു(30), പാലകുളങ്ങര മൈലപ്പുറത്ത് വീട്ടില്‍ കെ.കെ അക്ഷയ്(30), മോറാഴയിലെ കെ.എം.അതുല്‍രാജ്(25), ബക്കളം കാനൂലിലെതിക്കല്‍ വീട്ടില്‍ ടി.സിദ്ധാര്‍ത്ഥ്(23), മഴൂര്‍ പള്ളിവയലിലെ വെറ്റിലോട് വീട്ടില്‍ ബിനില്‍ കൃഷ്ണന്‍(27), മോറാഴയിലെ കേളോത്ത് വീട്ടില്‍ കെ.രമിത്ത്(32)എന്നിവര്‍ക്കെതിരെയാണ് കേസ്.

മന്ത്രി വാഹനത്തിന് കേടുപാട് വരുത്തുകയും പോലീസുകാരെ പിടിച്ച്‌ തള്ളി ഡ്യൂട്ടി തടസ്സപ്പെടുത്തുകയും അവരില്‍ ഒരാള്‍ മന്ത്രി സഞ്ചരിക്കുകയായിരുന്ന കേരള സ്റ്റേറ്റ് 154, KL.01.CB.8378 എന്ന കാറിൻ്റെ മുന്‍ ഭാഗത്തുള്ള 2000 രൂപ വില വരുന്ന ഇന്ത്യന്‍ പതാകയുള്ള ഫ്‌ളാഗ് പോസ്റ്റ് പിടിച്ചു ഓടിച്ചു നശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ആറ് പേര്‍ക്കെതിരെ പിഡിപി ആക്റ്റ് പ്രകാരം കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *