പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് സുപ്രീംകോടതിയില്‍

പയ്യന്നൂരില്‍ പൊലീസുകാരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസില്‍ 20 വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വി.കെ.നിഷാദ് സുപ്രീംകോടതിയെ സമീപിച്ചു. വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഹൈക്കോടതി സ്വീകരിച്ചിരുന്നെങ്കിലും ശിക്ഷാ നടപടികള്‍ മരവിപ്പിച്ചിരുന്നില്ല.ഇത് ചോദ്യം ചെയ്തുകൊണ്ടാണ് നിഷാദ് പരമോന്നത കോടതിയില്‍ ഹർജി നല്‍കിയത്. രാഷ്ട്രീയ സംഘർഷങ്ങള്‍ക്കിടെ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലാണ് വി.കെ. നിഷാദ് ശിക്ഷിക്കപ്പെട്ടത്. തടവില്‍ കഴിയവെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ഇയാള്‍ പയ്യന്നൂർ നഗരസഭയിലേക്ക് കൗണ്‍സിലറായി വിജയിച്ചിരുന്നു.അതേസമയം, ശിക്ഷ അനുഭവിക്കുന്നതിനിടെ ആറ് മാസത്തിനുള്ളില്‍ മൂന്ന് തവണ നിഷാദിന് പരോള്‍ ലഭിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. കണ്ണൂർ സെൻട്രല്‍ ജയിലില്‍ കഴിയവെ പിതാവിന്റെ ചികിത്സാ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പരോളിലിറങ്ങിയ നിഷാദ്, ചട്ടങ്ങള്‍ ലംഘിച്ച്‌ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തതും വാർത്തകളില്‍ ഇടംപിടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *