ലൈംഗികാതിക്രമ കേസില്‍ മുൻ മന്ത്രി നീലലോഹിതദാസൻ നാടാരെ വെറുതെവിട്ട ഉത്തരവ് ശരിവച്ച് സുപ്രീം കോടതി.പരാതിക്കാരിയായ വനം വകുപ്പ് മുൻ ചീഫ് കണ്‍സർവേറ്ററാണ് സുപ്രീം കോടതിയില്‍ പുനപരിശോധന ഹർജി ഫയല്‍ചെയ്തത്.1999 ല്‍ ലൈകികാതിക്രമം നടന്നെന്നാരോപിച്ച് 2002 ല്‍ വനം വകുപ്പിലെ മുൻ ഉദ്യോഗസ്ഥ നല്‍കിയ പരാതിയിലാണ് നീലലോഹിതദാസൻ നാടാർക്കെതിരേ ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് ഗസ്റ്റ് ഹൈസിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി.കേസില്‍ വിചാരണ കോടതി നീലലോഹിതദാസനെ കുറ്റക്കാരനായി കണ്ടെത്തുകയും ഒരു വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിധിക്കെതിരേ നീലലോഹതദാസൻ നാടാർ സമർപ്പിച്ച അപ്പീലില്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് പരാതിക്കാരി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ലൈംഗികാതിക്രമ കേസ്; നീലലോഹിതദാസൻ നാടാരെ വെറുതെവിട്ടതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി
