അഭിമന്യു വധക്കേസ്; രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹർജി കോടതി തള്ളി

അഭിമന്യു വധക്കേസില്‍ രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹർജി തള്ളിയത്.കേസിലെ 16 പ്രതികളാണ് രഹസ്യവിചാരണ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.കേസ് അടച്ചിട്ട കോടതി മുറിയില്‍ പരിഗണിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഇതോടെ കേസിന്റെ വിചാരണ തുറന്ന കോടതിയില്‍ തന്നെ തുടരും.2018 ജൂലൈ 2നാണ് എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകനായ അഭിമന്യു കൊല്ലപ്പെട്ടത്. കോളജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം. 2018 സെപ്തംബര്‍ 26ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *