നൈട്രജൻ ഗ്യാസ് കോടതി തടഞ്ഞു; അലബാമയിയില്‍ വിഷം കുത്തിവച്ച്‌ വധശിക്ഷ നടപ്പാക്കി

അലബാമ: 1998ല്‍ അലബാമയിലെ വ്യാപാരസ്ഥാപനത്തില്‍ നടന്ന ഇരട്ടക്കൊലയില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. ജെഫ്രി ലീ (49) എന്ന പ്രതിയെയാണ് ഇന്നലെ (17) വൈകിട്ട് മാരക വിഷം കുത്തിവച്ച്‌ വധിച്ചത്.വ്യാപാരസ്ഥാപനത്തിലെ കവർച്ചയ്ക്കിടെ സ്റ്റോർ ഉടമ ജിമ്മി എല്ലിസ്, ജീവനക്കാരി എലൈൻ തോംപ്സണ്‍ എന്നിവരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.നൈട്രജൻ ഗ്യാസ് ഉപയോഗിച്ച്‌ വധശിക്ഷ നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, കോടതി തടഞ്ഞതിനെത്തുടർന്ന് അലബാമ സർക്കാർ മാരക വിഷം കുത്തിവയ്ക്കുന്ന രീതിയിലേക്ക് മാറുകയായിരുന്നു. ശിക്ഷ സ്റ്റേ ചെയ്യണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളി. ജൂറി ജീവപര്യന്തം ശിക്ഷ ശുപാർശ ചെയ്തിരുന്നെങ്കിലും ജഡ്ജി അത് വധശിക്ഷയായി മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *