യാത്രയ്ക്ക് മുൻപ് കൂടുതല്‍ ചാർജ് ഈടാക്കുന്നതിന് റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴയിട്ട് സെൻട്രല്‍ കണ്‍സ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി.ഇന്ത്യയിലെ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ രൂപീകരിച്ച പരമോന്നത നിയന്ത്രണ ബോഡിയാണ് ഇത്. യാത്രക്കാരനോട് അധികചാർജ് വാങ്ങാൻ ആപ്പില്‍ സംവിധാനമൊരുക്കിയതിനാണ് നടപടി. യാത്ര ബുക്ക് ചെയ്യുമ്പോള്‍ ടിപ്പ് നല്കാൻ ആവശ്യപ്പെടുന്ന രീതി ഒഴിവാക്കണമെന്ന് ആപ്പുകള്‍ക്ക് നേരത്തെ ഗതാഗത മന്ത്രാലയം നിർദേശം നല്‍കിയിരുന്നു.അനാവശ്യ പ്രീ-റൈഡ് ടിപ്പിംഗ് (Pre-ride Tipping), ഡൈനാമിക് പ്രൈസിംഗ് (Dynamic Pricing) തുടങ്ങിയ അനുചിതമായ രീതികള്‍ക്കെതിരെയാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) നടപടി കർശനമാക്കിയത്. ‘ഗൈഡ്ലൈൻസ് ഫോർ പ്രിവൻഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഡാർക്ക് പാറ്റേണ്‍സ്, 2023’ പ്രകാരം നിർദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് സിസിപിഎ നേരത്തെ ഒലാ, യൂബർ, റാപ്പിഡോ, നമ്മ യാത്രി എന്നീ പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.
റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സിസിപിഎ, നടപടി യാത്രയ്ക്ക് മുൻപ് കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നതിന്
