അബുദാബിയില്‍ വിവാഹ വാഗ്ദാനം നല്കി യുവതിയെ വഞ്ചിച്ച യുവാവിന് ശിക്ഷ. യുവാവിന് 58,700 ദിര്‍ഹം (1,528,046.91) പിഴ ചുമത്തി അബുദാബി കോടതി. വിവാഹം ചെയ്യുമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ കയ്യില്‍ നിന്നും പണം വാങ്ങിയെന്ന് കണ്ടെത്തിയതിന് പിന്നാലെ അബുദാബി കോടതി 10000 ദിര്‍ഹം കൂടി പിഴ ചുമത്തുകയായിരുന്നു. അബുദാബി ഫാമിലി, സിവില്‍ അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയുടേതാണ് നടപടി.സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യം വരുമ്പോള്‍ തിരിച്ച് നല്‍കാമെന്ന് പറഞ്ഞായിരുന്നു യുവതിയില്‍ നിന്നും യുവാവ് പണം വാങ്ങിയത്. പണം തിരിച്ച് കിട്ടാതെ വന്നപ്പോള്‍ കുടിശ്ശികയായ 48,800 ദിര്‍ഹം നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് യുവതി പരാതി നല്‍കുകയായിരുന്നു. ഇതുപ്രകാരം തനിക്ക് ഉണ്ടായ മാനസിക പ്രയാസങ്ങള്‍ക്ക് 20,000 ദിര്‍ഹം നഷ്ടപരിഹാരമായി അധികം നല്‍കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.കേസ് ഫയല്‍ ചെയ്ത ദിവസം മുതല്‍ അത് തീരുന്ന ദിവസം വരെ കോടതി ഫീസും അഭിഭാഷക ഫീസും നല്‍കണമെന്നും അതോടൊപ്പം കേസ് തീരുന്നത് വരെ കുടിശ്ശികയായ പണത്തിന് പ്രതിവര്‍ഷം അഞ്ച് ശതമാനം പലിശയും നല്‍കണമെന്നും യുവതി ആവശ്യപ്പെട്ടു. പിന്നാലെ യുവാവ് കുടിശ്ശികയായ 48,700 ദിര്‍ഹവും അതോടൊപ്പം നഷ്ടപരിഹാരമായി 10000 ദിര്‍ഹവും യുവതിക്ക് നല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
വിവാഹ വാഗ്ദാനം നല്കി പണം തട്ടി; യുവാവിന് വൻ തുക പിഴ ചുമത്തി അബുദാബി കോടതി
