കൊച്ചി: നടി ലക്ഷ്മിപ്രിയ അവഹേളിച്ചുവെന്ന അന്‍സിബ ഹസന്റെ പരാതി ഗൗരവമുള്ളതെന്ന് ഹൈക്കോടതി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.അന്‍സിബ ഹസന്റെ ഹരജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിക്കുന്നതും വ്യക്തിപരമായ മാനഹാനിക്ക് ഇടയാക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് അന്‍സിബയുടെ പരാതി.ഈ അഭിമുഖം പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമത്തെയും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എറണാകുളം മജിസ്ട്രേറ്റ് കോടതി അന്‍സിബയുടെ ഹരജി തള്ളുകയാണ് ചെയ്തത്.പരാതിയില്‍ കേസെടുക്കാന്‍ മാത്രമുള്ള വകുപ്പുകളില്ലെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നുമായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതിനുപിന്നാലെയാണ് അന്‍സിബ ഹൈക്കോടതിയെ സമീപിച്ചത്.നേരത്തെ പാലാരിവട്ടം പൊലീസും അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. ഒരുപാട് തവണ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അന്‍സിബ ആരോപിച്ചിരുന്നു.
ലക്ഷ്മിപ്രിയ അവഹേളിച്ചുവെന്ന അന്‍സിബയുടെ പരാതി ഗൗരവതരം: ഹൈക്കോടതി
