‘ഭര്‍ത്താവിന്റെ ജോലിസ്ഥലത്ത് ഭാര്യയെ ഒപ്പം കൊണ്ട് പോകേണ്ടതില്ല’; വിവാഹമോചന കേസില്‍ മദ്രാസ് ഹൈക്കോടതി

വോഡഫോണ്‍ പരസ്യത്തിലെ നായയെ പോലെ ഭാര്യ ഭർത്താവിന്റെ പിന്നാലെ നടക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി.ഭർത്താവിന്റെ ജോലിസ്ഥലത്ത് എല്ലാം ഭാര്യയെ ഒപ്പം കൊണ്ട് പോകേണ്ടതില്ലെന്നാണ് കോടതി പരാമര്‍ശിച്ചത്. വിവാഹമോചന കേസില്‍ ശിവഗംഗ കോടതിയുടെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. സൈനികർ ബാരക്കില്‍ ഭാര്യയെ താമസിപ്പിക്കുന്നില്ലലോ എന്നും കോടതി ചോദിച്ചു.ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച്‌ 67കാരൻ നല്‍കിയ വിവാഹ മോചന ഹർജിയില്‍ ആയിരുന്നു ശിവഗംഗ കോടതിയുടെ ഉത്തരവ്. മുംബൈയിലെ ജോലി സ്ഥലത്തേക്ക് ഭാര്യയെ കൊണ്ടുപോകാതിരുന്ന ഭർത്താവ് ദാമ്പത്യജീവിതത്തിലെ കടമകള്‍ നിറവേറ്റാതെ തെറ്റ്‌ ചെയ്തു എന്നായിരുന്നു കുടുംബ കോടതിയുടെ ഉത്തരവ്. കുടുംബ കോടതി ഉത്തരവ് തീവ്ര ഫെമിനിസ്റ്റുകള്‍ വിപ്ലവകരം എന്ന് വിശേഷിപ്പിച്ചേക്കാം, എന്നാല്‍ ഹൈക്കോടതിക്ക് അങ്ങനെ കാണാനില്ലെന്നും ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ, എം ഡി സുമതി എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഒന്നിച്ച്‌ പോകാൻ കഴിയില്ലെന്ന് ബോധ്യമായതിനാല്‍ വിവാഹമോചനം അനുവദിക്കുന്നതയും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *