സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ പാലാ എം.എൽ.എ മാണി സി. കാപ്പൻ അപ്പീൽ നൽകാൻ ഒരുങ്ങുന്നു. അറസ്റ്റ് അടക്കമുള്ള തുടനടപടികൾ തടയുന്നതിനാണ് അദ്ദേഹം നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നത്.നാല് കേസുകളിലായി ഒരു വർഷം തടവും 5.30 കോടി രൂപ പിഴയും (നഷ്ടപരിഹാരം) കോടതി വിധിച്ചത്.പ്രവാസി മലയാളിയും മുംബൈയിലെ വ്യവസായിയുമായ ദിനേശ് മേനോൻ ആണ് പരാതി നൽകിയത്.കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIAL) ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് 3.25 കോടിയിലധികം രൂപ വാങ്ങി വഞ്ചിച്ചെന്നും, പിന്നീട് മടക്കി നൽകിയ ചെക്കുകൾ മടങ്ങിയെന്നുമാണ് കേസ്.തന്റെ ഭാഗം കേൾക്കാതെയും താൻ ഹാജരാകാതെയുമാണ് വിധി പ്രസ്താവിച്ചതെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. താൻ ആർക്കും പണം നൽകാനില്ലെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.
സാമ്പത്തിക തട്ടിപ്പ് കേസിലെ കോടതി വിധി; അപ്പീലിനൊരുങ്ങി മാണി സി കാപ്പൻ
