ഇന്ത്യൻ കോഫി ഹൗസ് സഹകരണ സംഘം; അംഗങ്ങളെ ചേർക്കുന്നത് തടഞ്ഞ് ഹൈക്കോടതി

ഇന്ത്യൻ കോഫി ഹൗസ് സഹകരണ സംഘത്തിൽ പുതിയ അംഗങ്ങളെ ചേർക്കുന്നത് ഹൈക്കോടതി തടഞ്ഞു. ജനറൽ വർക്കർ നിയമനത്തിൻ്റെ മറവിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതും ഷെയർ സംഖ്യ ഈടാക്കുന്നതിനുമെതിരെ ഇന്ത്യൻ കോഫി ബോർഡ് എപ്ലോയിസ് അസോസിയേഷൻ സെക്രട്ടറി സി കെ രാജേഷും മറ്റും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി ഗോപിനാഥിൻ്റെ ഇടക്കാല ഉത്തരവ്. രണ്ടാഴ്ചത്തേക്കാണ് തടഞ്ഞത്.എഴുത്ത് പരീക്ഷ കൂടാതെ ജനറൽ വർക്കർമാരെ നിയമിക്കുന്നത് കോടതി വിധിയുടെ തീർപ്പിന് വിധേയമായിരിക്കുമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. നിയമനം നടത്താമെങ്കിലും നിയമനം ലഭിക്കുന്ന ജീവനക്കാരെ സഹകരണ സംലത്തിൽ അംഗമാക്കുന്നതിനാണ് കോടതി തൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. 2015 മുതൽ 2022 വരെയുള്ള കാലയളവിൽ നടത്തിയ ജനറൽ വർക്കർ നിയമനത്തിൽ അന്വേഷണം നടത്തണമെന്ന് വ്യവസായ വകുപ്പ് ഡയറക്ടർക്ക് കോടതി നിർദ്ദേശം നൽകിയിട്ടും പാലിച്ചില്ലന്ന് ഹർജിക്കാർ ആരോപിച്ചു. . ഹർജി ഫയലിൽ സ്വീകരിച്ച കോടതി കോഫി ഹൗസ് ഭരണസമിതിക്ക് നോട്ടീസ് പുറപ്പെടുവിച്ചു . ഹർജിക്കാർക്ക് വേണ്ടി അഡ്വ പി പി താജുദീൻ ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *