മകളുടെ പ്രണയം എതിര്‍ത്ത പിതാവിനെ പോക്സോ കേസില്‍ കുടുക്കി. പിന്നീട് നിരപരാധിയെന്ന് കണ്ട് കോടതി കുറ്റവിമുക്തനാക്കി.കട്ടപ്പനയിലാണ് സംഭവം.21 മാസമാണ്, കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത കട്ടപ്പന മരിയാപുരം സ്വദേശിക്ക് ജയിലില്‍ കഴിയേണ്ടി വന്നത്. മകളെ പീഡിപ്പിച്ചുവെന്ന് മകളുടെ കാമുകനും മാതാവുമാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു.കോടതിയില്‍ പിതാവിനെതിരെ മൊഴി നല്കിയ മകള്‍ കാമുകന് അനുകൂലമായി കൂറുമാറുകയായിരുന്നു.
പ്രണയം എതിര്‍ത്ത പിതാവിനെ മകളുടെ കാമുകന് പോക്സോ കേസില്‍ കുടുക്കി; കോടതി കുറ്റവിമുക്തനാക്കി
