കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ്; ഡോക്ടര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി അനുശ്രീ ആണ് പരാതി നല്‍കിയത്.ഫോര്‍സെപ്സ് ഉപയോഗിച്ച്‌ കുട്ടിയെ അശ്രദ്ധമായി വലിച്ചെടുത്തെന്നാണ് പരാതി. പരാതിയില്‍ ഡോ. ഷമ മുഹമ്മദിനെതിരെ കേസെടുത്തു. ഡോക്ടറുടെ അശ്രദ്ധ കാരണം കുട്ടിയുടെ തലയോട്ടി ചുരുങ്ങി സ്ഥിരം വൈകല്യം സംഭവിച്ചെന്നും പരാതിയില്‍ പറയുന്നു.2024 ജനുവരിയിലായിരുന്നു അനുശ്രീ പ്രസവിച്ചത്. പ്രസവത്തിന് ശേഷം അഞ്ച് ശസ്ത്രക്രിയ നടത്തേണ്ടിയും വന്നു. സാധാരണ പ്രസവത്തിന് ശേഷം ഗര്‍ഭ പാത്രം നീക്കം ചെയ്തു. ചികിത്സാ പിഴവില്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് അനുശ്രീയും കുടുംബവും മെഡിക്കല്‍ കോളജിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *