കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതിയ്ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂർവ്വമെന്ന് ഹൈക്കോടതി. ഉത്തരവ് ചോർത്തിയതാണെന്ന് ആർക്കാണ് സംശയമെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ പറഞ്ഞു. അഴിമതി കേസിൽ വിചാരണ നേരിടുന്നയാളെ സുപ്രധാന പദവിയിൽ തുടരാനനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിച്ചപ്പോഴാണ് പരമാർശം. അഴിമതിക്കാരെ ഒഴിവാക്കി നിയമനങ്ങൾ നടത്താൻ സർക്കാറിന് കഴിയണമെന്നും അല്ലെങ്കിൽ സർക്കാരിന് കളങ്കമാകുമെന്നും കോടതി ഓർമിപ്പിച്ചു. കോടതി വിമർശനത്തിന് പിന്നാലെ കെ എ രതീഷ് പദവികൾ രാജിവെച്ചെന്ന് ഹജിക്കാരൻ കോടതിയെ അറിയിച്ചു. അതേസമയം പ്രോസിക്യൂഷൻ അനുമതി ഉത്തരവ് ചോർന്നതിൽ അന്വേഷണം നടക്കുകയാണെന്ന് സർക്കാരും കോടതിയെ അറിയിച്ചു.
കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസ്: പ്രോസിക്യൂഷൻ ഉത്തരവ് പ്രതിക്ക് ചോർന്നത് മനപൂർവമെന്ന് ഹൈക്കോടതി
