മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസില്‍ 23 വർഷത്തിന് ശേഷം വിധി. രണ്ടാം പ്രതി അശോകൻ മാത്രം കുറ്റക്കാരനെന്നാണ് കോടതിയുടെ കണ്ടെത്തല്‍.അശോകൻ മരിച്ചുപോയതിനാല്‍ ശിക്ഷ വിധിച്ചില്ല. കേസില്‍ ഗീതാനന്ദൻ അടക്കം മറ്റ് 56 പ്രതികളെയും വെറുതെവിട്ടു. അതേ സമയം പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ വധിക്കാൻ ശ്രമിച്ച കേസില്‍ ഗീതാനന്ദനെ കുറ്റക്കാരനെന്നും കണ്ടെത്തി. സംഘം ചേരല്‍, തടയല്‍ എന്നിവ തെളിഞ്ഞു. ഗൂഢാലോചന കുറ്റം തെളിഞ്ഞിട്ടില്ല. വയനാട് ജില്ല പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടേതാണ് വിധി.അബ്ദുള്‍ സലാം എന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിലും ഗൂഢാലോചന നടത്തിയതിലും എം ഗീതാനന്ദൻ ഉള്‍പ്പടെ 4 പേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഗീതാനൻ, രമേശ്, ബിനു, സുന്ദരൻ എന്നിവരാണ് കുറ്റക്കാർ. എല്ലാ പ്രതികളെയും ഒരുമിച്ച് കിട്ടാത്തത് വിചാരണ വൈകിപ്പിച്ചുവെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ മരിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ കിട്ടാൻ വൈകിയതും വിചാരണ നീണ്ടു പോകാൻ കാരണമായി.
മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്; ഗീതാനന്ദൻ അടക്കം 56 പ്രതികളെയും വെറുതെവിട്ടു, സലാമിനെ ആക്രമിച്ച കേസില്‍ ഗീതാനന്ദൻ കുറ്റക്കാരൻ
