ജീവപര്യന്തം ശിക്ഷയെന്നാല്‍ കുറ്റവാളിയുടെ ജീവിതാവസാനം വരെ അനുഭവിക്കേണ്ട തടവുശിക്ഷ തന്നെയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.രാജ്യത്ത് വധശിക്ഷയ്ക്ക് പകരമായി നല്‍കുന്ന കടുത്ത ശിക്ഷയാണ് ജീവപര്യന്തമെന്നും, ഇത് മരണം വരെ തുടരേണ്ട ശിക്ഷയാണെന്നും കോടതി പ്രഖ്യാപിച്ചു. ഇന്ത്യൻ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ ശിക്ഷാ ഇളവുകളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങള്‍ക്ക് വലിയൊരു പരിഹാരമാണ് ഈ സുപ്രധാന വിധി.ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവർ ശിക്ഷാ ഇളവിനായി സമർപ്പിച്ച ഹർജി അന്തിമമായി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവർക്ക് നിയമം നല്‍കുന്ന ഏറ്റവും കടുത്ത ശിക്ഷകളിലൊന്നാണിതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ജീവപര്യന്തം എന്നാല്‍ ജീവിതാവസാനം വരെ; വധശിക്ഷയ്ക്ക് പകരമുള്ള ശിക്ഷയെന്ന് സുപ്രീം കോടതി
