അഭിമന്യു കേസ്; ഓഗസ്റ്റ് 6ന് എറണാകുളം സെഷൻസ് കോടതിയില്‍ വീണ്ടും പരിഗണിക്കും

മഹാരാജാസ് കോളജ് വിദ്യാർത്ഥി അഭിമന്യു രാഷ്ട്രീയ സംഘർഷത്തിനിടെ കൊല്ലപ്പെട്ട കേസ് ഓഗസ്റ്റ് 6ന് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വീണ്ടും പരിഗണിക്കും.പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം അന്നാണ് കോടതി പരിഗണിക്കുക.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323-ാം വകുപ്പ് കൂടി പ്രതികള്‍ക്കെതിരെ ചുമത്തണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.കോടതി ഇത് അനുവദിക്കുകയാണെങ്കില്‍ പുതിയ വകുപ്പ് കൂടി ഉള്‍പ്പെടുത്തിയ പുതുക്കിയ കുറ്റപത്രം പ്രതികള്‍ക്ക് വായിച്ചുകേള്‍പ്പിക്കും. വിചാരണയുടെ സമയക്രമം സംബന്ധിച്ചും കോടതി 6ന് തീരുമാനമെടുക്കാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *