40 ലക്ഷമല്ല, മൂന്ന് ലക്ഷം കൊടുത്താൽ മതി; ആരതിയുടെ ആവശ്യം തള്ളി കോടതി, രവി മോഹന് ആശ്വാസം

ചെന്നൈ: ഭാര്യ ആരതിമായുള്ള വിവാഹമോചന കേസിൽ തമിഴ് നടൻ ജയം രവിക്ക് ആശ്വാസം. കേസ് നടപടികൾ പൂർത്തിയാകുന്നതുവരെ ഇടക്കാല ജീവനാംശമായി പ്രതിമാസം 40 ലക്ഷം രൂപ വേണമെന്ന ആരതിയുടെ ആവശ്യം കോടതി തള്ളി. പകരം, കേസ് തീർപ്പാകുന്നത് വരെ പ്രതിമാസം 3 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകിയാൽ മതിയെന്ന് ചെന്നൈ കുടുംബ കോടതി നിര്‍ദേശിച്ചു. ഇതിനുപുറമേ മക്കളെ കാണുന്നതിനും സമയം ചെലവഴിക്കുന്നതിനും കൃത്യമായ വ്യവസ്ഥകളോടെ ജയം രവിക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്.2009 ജൂണ്‍ 4നായിരുന്നു നിര്‍മാതാവായ സുജാത വിജയകുമാറിന്റെ മകളായ ആരതിയും ജയം രവിയും വിവാഹിതരാകുന്നത്. പ്രശസ്ത തമിഴ് ചലച്ചിത്ര എഡിറ്ററായ മോഹന്‍റെ മകനാണ് ജയംരവി.202 സെപ്തംബറിലാണ് ഇരുവരും വേര്‍പിരിയാൻ തീരുമാനിക്കുന്നത്. വര്‍ഷങ്ങളായി തന്നെ ഒരു അടിമയെപ്പോലെയാണ് ആരതിയും കുടുംബവും കരുതിയിരുന്നതെന്നും അനാവശ്യമായ അപമാനം തനിക്ക് സഹിക്കാൻ കഴിയുന്നതെല്ലെന്നും ജയം രവി പറഞ്ഞിരുന്നു.നിയമപരമായി വിവാഹമോചനം നേടുന്നതു വരെ താൻ ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് ജയം രവി വ്യക്തമാക്കിയിരുന്നു. ”ഇത്രയും കാലം ഞാനൊന്നും തുറന്നുപറഞ്ഞില്ല, പക്ഷെ ഇനി അതില്ല, എല്ലാം തുറന്നുപറയാനുള്ള സമയമായി. ഞാനൊരു പാവമാണ്, സാധുവാണെന്നാണ് എല്ലാവരും കരുതുന്നത്. അങ്ങനെ തന്നെയായിരുന്നു ഞാൻ. പക്ഷെ ഇപ്പോൾ അങ്ങനെയല്ല. എപ്പോഴും സൌമ്യനായിരിക്കുന്ന ഒരാൾ ദേഷ്യപ്പെട്ടാൽ സഹിക്കാൻ പ്രയാസമാണ്. എന്നാൽ എല്ലാവരും എന്‍റെ ക്ഷമയെ പരീക്ഷിക്കുകയാണ് .വിവാഹമോചനം നേടുന്നതുവരെ ഞാൻ അഭിനയിക്കില്ല. എന്ന് അത് സാധ്യമാകുന്നോ എന്‍റെ ജീവിതം വീണ്ടും സാധാരണമാകും… ഈ സൈബർ ആക്രമണം അവസാനിക്കുമ്പോൾ ഞാൻ തിരിച്ചുവരും.” എന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്‍റെ അറിവോ സമ്മതമില്ലാതെയാണ് വിവാഹമോചനമെന്നായിരുന്നു ആരതിയുടെ പ്രതികരണം. ജയം രവിയും ആരതിയും തമ്മില്‍ വേര്‍പിരിയുകയാണെന്ന് കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ത്തകള്‍ പടര്‍ന്നിരുന്നു. ജൂണില്‍ 15-ാം വിവാഹവാര്‍ഷിക വേളയില്‍ ആരതി രവിയോടൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *