ഗണേഷ് കുമാറിന് എതിരായ അഴിമതി ആരോപണം; എന്തൊക്കെ നടപടിയെടുത്തെന്ന് വിജിലൻസിനോട് കോടതി

തിരുവനന്തപുരം: മുൻ മന്ത്രി ഗണേഷ് കുമാറിന് എതിരായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട പരാതിയിൽ എന്തൊക്കെ നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കാൻ വിജിലൻസിന് നിർദേശം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് നിർദേശം നൽകിയത്. ഗണേഷ് മന്ത്രിയായിരിക്കെ, ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് വഴിവിട്ട് സഹായം നൽകിയെന്നായിരുന്നു പരാതി. ഇവരുടെ എക്സ്പോർട്ടിങ്ങ് കമ്പനിക്ക് മിൽമ, കേരഫെഡ് എന്നിവയുടെ ടെൻഡറുകൾ നൽകിയതിൽ അഴിമതിയും അധികാര ദുർവിനിയോഗവും ഉണ്ടായെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. എറണാകുളം സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. ഇയാൾ നേരത്തെ വിജിലൻസ് ഡയറക്ടർക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. അടുത്ത മാസം 20നകം കേസില്‍ റിപ്പോർട്ട് സമർപ്പിക്കാൻ ആണ് കോടതി നിർദേശം

Leave a Reply

Your email address will not be published. Required fields are marked *