താൻ നടത്തിയ പാറ്റ എന്ന പ്രയോഗം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്നും, വ്യാജ ബിരുദം നേടി അഭിഭാഷകരാകുന്നവർക്കെതിരെയാണെന്നും തിരുത്തുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.താൻ മൊത്തം യുവാക്കളെയും കുറ്റപ്പെടുത്തി സംസാരിച്ചതല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്തെ യുവാക്കളില്‍ നിന്നാണ് താൻ ഊർജ്ജം ഉള്‍ക്കൊള്ളുന്നതെന്നും അവർക്കായി സുപ്രീംകോടതിയുടെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും വ്യക്തമാക്കി. തന്റെ പ്രസ്താവനകള്‍ വലിയ രീതിയില്‍ വിവാദമായ പശ്ചാത്തലത്തിലാണ് ‘ഇന്ത്യൻ എക്സ്പ്രസിന്’ നല്കിയ പ്രത്യേക അഭിമുഖത്തില്‍ ചീഫ് ജസ്റ്റിസ് പ്രതികരണവും വിശദീകരണവുമായി രംഗത്തെത്തിയത്. താൻ നടത്തിയ വിവാദ പരാമർശം യുവതലമുറയെ ആകെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും, തട്ടിപ്പിലൂടെയും വ്യാജ ബിരുദങ്ങളിലൂടെയും അഭിഭാഷക വേഷമണിയുന്നവരെ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ വാചകങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തുന്നതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേർത്തു. സുപ്രീം കോടതി എപ്പോഴും യുവതലമുറയെ സ്വാഗതം ചെയ്യുന്നുണ്ടെന്നും അവരുടെ പങ്കാളിത്തത്തെയും കഴിവുകളെയും ആദരിക്കുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ അറിയിച്ചു.
തിരുത്തുമായി ചീഫ് ജസ്റ്റിസ്, പാറ്റകളെ കൂട്ടത്തോടെ ഇളക്കിവിട്ട പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല, വ്യാജ അഭിഭാഷകര്‍ക്കെതിരെയെന്ന് വിശദീകരണം
