നിതിൻ രാജിന്റെ ആത്മഹത്യ; ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് അയച്ച്‌ കോടതി

അഞ്ചരക്കണ്ടിയിലെ ദന്തല്‍ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ്.കേസില്‍ ഒന്നാം പ്രതിയായ ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്തതിലെ പൊലീസിന് വീഴ്ച സംഭവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തലശ്ശേരി ജില്ലാ സെക്ഷൻസ് കോടതി ഡിവൈഎസ്പി സുധീർ കല്ലേന് നോട്ടീസ് അയച്ചത്. സുപ്രീംകോടതിയുടെ അറസ്റ്റ് മാനദണ്ഡങ്ങള്‍ എന്തുകൊണ്ട് പാലിച്ചില്ല എന്ന് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.ഈ കേസില്‍ അറസ്റ്റുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങള്‍ എന്ത് കൊണ്ട് പാലിച്ചില്ല എന്ന കാര്യത്തില്‍ വിശദീകരണം നല്‍കണം എന്നാണ് നോട്ടീസിലെ ആവശ്യം. നേരത്തെ ഒളിവില്‍ കഴിഞ്ഞിരുന്ന ഡോ. എം കെ റാമിനെ പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റെന്ന പ്രതിഭാഗം വാദം പരിഗണിച്ച്‌ സെക്ഷൻസ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു.സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്നും കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായി. അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥന് അറിയാം. പ്രതിയെ രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പണത്തിന് മീതെ പരുന്തും പറക്കില്ലല്ലോ എന്നായിരുന്നു ജസ്റ്റിസ് എ ബദറുദീന്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *