കുക്രൈൽ നൈറ്റ് സഫാരി ആന്റ് ഡേ സൂ പദ്ധതിക്ക് സുപ്രീം കോടതി അനുമതി നൽകി. ഉത്തർപ്രദേശ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്നു ഇത്. ഇന്ത്യയിലെ ആദ്യത്തെ നൈറ്റ് സഫാരിയാണ് ഇത്. സിംഗപ്പൂർ, തായ്‌ലൻഡ്, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾക്ക് ശേഷം ലോകത്തിലെ അഞ്ചാമത്തെ നൈറ്റ് സഫാരിയായി മാറാൻ പോകുന്ന ഈ പദ്ധതിക്ക് മുൻപിലുണ്ടായ അവസാന തടസമാണ് ഇതോടെ നീങ്ങിയത്. ലഖ്‌നൗവിന്റെ അതിർത്തിയിലുള്ള പാരിസ്ഥിതികമായി അതീവ പ്രാധാന്യമുള്ള 2,027 ഹെക്ടർ വിസ്തൃതിയുള്ള കുക്രൈൽ റിസർവ് വനത്തിനുള്ളിലാണ് ഇത്. അതിനാൽ വർഷങ്ങളോളം ഈ പദ്ധതി കടുത്ത പരിശോധനകൾക്ക് വിധേയമായിരുന്നു. 1975ൽ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ മുതല സംരക്ഷണ കേന്ദ്രവും ഈ വനത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.Also Read: പുകയില്ല, മലിനീകരണമില്ല; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി, അറിയേണ്ടതെല്ലാംഈ പരസ്യത്തിന് ശേഷം വായന തുടരാംഎന്താണ് ഈ പദ്ധതി?കുക്രൈൽ റിസർവ് വനത്തിനുള്ളിലെ 855 ഏക്കറിലായി 1,510 കോടി രൂപ ചിലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത് രണ്ട് ഘട്ടങ്ങളായാണ് വികസിപ്പിക്കുക:ഒന്നാം ഘട്ടം: നൈറ്റ് സഫാരിയും ഇക്കോ ടൂറിസം മേഖലയുംരണ്ടാം ഘട്ടം: ഡേ സൂ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ അനുസരിച്ച്, ഇന്ത്യയിലെയും വിദേശത്തെയും വന്യജീവി ലാൻഡ്‌സ്‌കേപ്പുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള തീം അധിഷ്ഠിത മേഖലകൾ, നൈറ്റ് ട്രെയിലുകൾ, മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥകൾ, ഫോറസ്റ്റ് ട്രെയിലുകൾ എന്നിവ നൈറ്റ് സഫാരിയുടെ സവിശേഷതയായിരിക്കും. സന്ദർശകർക്ക് ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിലായിരിക്കും യാത്രാ സൗകര്യം ഒരുക്കുക. ഇതിനായുള്ള പാതകൾ തയ്യാറാക്കിവരികയാണ്.Also Read: ‘ഒഡീസി’ വായിച്ചിട്ടില്ലേ? നോളന്റെ പുതിയ സിനിമ കാണും മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾഈ പരസ്യത്തിന് ശേഷം വായന തുടരാംവന്യജീവി സംരക്ഷണം, ഗവേഷണം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നിവ സമന്വയിപ്പിക്കുന്നതായിരിക്കും ഈ പദ്ധതിയെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. കൂടാതെ കൺസർവേഷൻ ബ്രീഡിംഗ് സൗകര്യങ്ങൾ, വൈൽഡ് ലൈഫ് ഇന്റർപ്രെട്ടേഷൻ ആന്റ് എഡ്യൂക്കേഷൻ സെന്ററുകൾ, കഫറ്റീരിയകൾ, 7D തിയേറ്റർ, ഓഡിറ്റോറിയം എന്നിവയും ഈ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുന്നു.സന്ദർശകർക്ക് എന്തൊക്കെ കാണാം?സാധാരണ മൃഗശാലകളിൽ നിന്ന് വ്യത്യസ്തമായി, പ്രകൃതിദത്തമായ രാത്രി വെളിച്ചത്തെ അനുകരിക്കുന്ന പ്രത്യേക ലൈറ്റിംഗ് സംവിധാനം ഉപയോഗിച്ച് രാത്രിയിൽ സജീവമാകുന്ന മൃഗങ്ങളെ നിരീക്ഷിക്കാൻ നൈറ്റ് സഫാരിയിലൂടെ സന്ദർശകർക്ക് സാധിക്കും.ഇതായിരിക്കും നൈറ്റ് സഫാരിയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വന്യജീവികളെ ശല്യപ്പെടുത്തുകയോ അവയ്ക്ക് അസ്വസ്ഥത ഉണ്ടാക്കുകയോ ചെയ്യാതെ സന്ദർശകർക്ക് അവയെ വ്യക്തമായി കാണാൻ അനുവദിക്കുക എന്നതാണ് രാത്രി വെളിച്ചത്തിന് സമാനമായ പ്രത്യേക ലൈറ്റിംഗ് സംവിധാനം ഒരുക്കുന്നതിന് പിന്നിലെ ആശയം,” ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.ഈ പരസ്യത്തിന് ശേഷം വായന തുടരാംഏഷ്യയിലെ സിംഹങ്ങൾ, ബംഗാൾ കടുവകൾ, പുള്ളിപ്പുലികൾ, കഴുതപ്പുലികൾ, വിവിധ തരം അണ്ണാനുകൾ, മുതലകൾ ഉൾപ്പെടെയുള്ള നിരവധി ജീവിവർഗ്ഗങ്ങൾക്കായി സ്വാഭാവിക ആവാസവ്യവസ്ഥകൾ ഇവിടെ സൃഷ്ടിക്കും. സന്ദർശകർക്ക് വനത്തിനുള്ളിൽ നേരിട്ട് എത്തിയ അനുഭവം നൽകുന്നതിനായി പുൽമേടുകൾ, തണ്ണീർത്തടങ്ങൾ, പാറക്കെട്ടുകൾ, പ്രാദേശിക സസ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ആവാസവ്യവസ്ഥകൾ മാതൃകയാക്കുന്നത്. Also Read: ഇൻഷുറൻസ് പോളിസി കാലാവധിക്ക് മുൻപേ അവസാനിപ്പിക്കുകയാണോ? ഈ കൂട്ട പിന്മാറ്റത്തിന് പിന്നിലെന്ത്?പ്രവൃത്തിദിവസങ്ങളിൽ ഏകദേശം 4,000 സന്ദർശകരെയും വാരാന്ത്യങ്ങളിലോ അവധി ദിവസങ്ങളിലോ ഏകദേശം 8,000 സന്ദർശകരെയും കൈകാര്യം ചെയ്യാൻ ഈ സൗകര്യത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.അനുമതിക്കായി നാല് വർഷം കാത്തിരിക്കേണ്ടി വന്നത് എന്തുകൊണ്ട്?2022 ജൂലൈയിലാണ് മുഖ്യമന്ത്രി ആദിത്യനാഥ് ഈ പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. തൊട്ടടുത്ത മാസം തന്നെ ഉത്തർപ്രദേശ് കാബിനറ്റിന്റെ അംഗീകാരവും ലഭിച്ചു. എന്നാൽ കുക്രൈൽ റിസർവ് വനത്തിനുള്ളിലാണ് ഇത് നിർദ്ദേശിക്കപ്പെട്ടത് എന്നതിനാൽ നിരവധി നിയന്ത്രണങ്ങൾ വന്നു. കോടതികളുടെ അനുമതികളും ഇതിന് ആവശ്യമായിരുന്നു.2023ൽ സംസ്ഥാന വന്യജീവി ബോർഡിന്റെയും സെൻട്രൽ സൂ അതോറിറ്റിയുടെയും അംഗീകാരങ്ങൾ പദ്ധതിക്ക് ലഭിച്ചു. വനഭൂമിയും വന്യജീവി ആവാസവ്യവസ്ഥയും ഉൾപ്പെടുന്നതിനാൽ വനം, വന്യജീവി, പരിസ്ഥിതി ക്ലിയറൻസുകളും ആവശ്യമായിരുന്നു. തുടർന്ന് സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ എംപവേർഡ് കമ്മിറ്റി പദ്ധതി പരിശോധിക്കുകയും പരിശോധനകൾ നടത്തി രൂപകൽപ്പനയിൽ ചില മാറ്റങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. പലവട്ടം നടന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് ഈ ആഴ്ച സുപ്രീം കോടതി പദ്ധതിക്ക് അന്തിമ അനുമതി നൽകിയത്.ലഖ്‌നൗവിലെ ഏറ്റവും വലിയ സംരക്ഷിത ഹരിതമേഖലകളിലൊന്നായ ഈ റിസർവ് വനത്തിന്റെ പാരിസ്ഥിതിക പ്രാധാന്യമാണ് ഇത്രയും നീണ്ട പരിശോധനകൾക്ക് കാരണമായത്. 1950കളിൽ പ്ലാന്റേഷൻ വനമായി വികസിപ്പിച്ച ഈ റിസർവ് വനത്തിന് ഗോമതി നദിയുടെ പോഷകനദിയായ കുക്രൈൽ അരുവിയുടെ പേരാണ് നൽകിയിരിക്കുന്നത്. കുക്രൈൽ അരുവി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളും ഇപ്പോൾ നടക്കുന്നുണ്ട്.അപകടനിലയിലായ മുതലകളെ രക്ഷിക്കുന്നതിനായി 1975ൽ സ്ഥാപിതമായ കുക്രൈൽ ഘരിയൽ പുനരധിവാസ കേന്ദ്രവും (KGRC) ഈ വനത്തിലാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിൽ ഇന്ത്യയിലെ ഏറ്റവും വിജയകരമായ ഉരഗ സംരക്ഷണ കേന്ദ്രങ്ങളിലൊന്നായി ഇത് മാറിയെന്നും ഘരിയലുകളെ വംശവർദ്ധനവ് നടത്തി ഇന്ത്യയിലുടനീളമുള്ള നദികളിലേക്ക് തുറന്നുവിട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഘരിയലുകൾക്കും ആമകൾക്കുമായുള്ള ഗവേഷണ ലബോറട്ടറികളും വെറ്ററിനറി സൗകര്യങ്ങളും ഇവിടെയുണ്ട്.നൈറ്റ് സഫാരി പദ്ധതി വെറുമൊരു വിനോദസഞ്ചാര കേന്ദ്രം മാത്രമല്ലെന്നും വന്യജീവി സംരക്ഷണവും വംശവർദ്ധനവും പ്രോത്സാഹിപ്പിക്കുന്നതിനും നിശാചര ജീവികളുടെ സ്വഭാവത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കും വന്യജീവി സംരക്ഷണത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനുമുള്ള ഒരു ഗവേഷണ കേന്ദ്രം കൂടിയായാണ് സർക്കാർ ഇതിനെ വിഭാവനം ചെയ്യുന്നത്.കുക്രൈൽ റിസർവ് വനത്തിനുള്ളിലെ 855 ഏക്കറിലായി 1,510 കോടി രൂപ ചിലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത് രണ്ട് ഘട്ടങ്ങളായാണ് വികസിപ്പിക്കുക:ഒന്നാം ഘട്ടം: നൈറ്റ് സഫാരിയും ഇക്കോ ടൂറിസം മേഖലയുംരണ്ടാം ഘട്ടം: ഡേ സൂ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ അനുസരിച്ച്, ഇന്ത്യയിലെയും വിദേശത്തെയും വന്യജീവി ലാൻഡ്‌സ്‌കേപ്പുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള തീം അധിഷ്ഠിത മേഖലകൾ, നൈറ്റ് ട്രെയിലുകൾ, മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥകൾ, ഫോറസ്റ്റ് ട്രെയിലുകൾ എന്നിവ നൈറ്റ് സഫാരിയുടെ സവിശേഷതയായിരിക്കും. സന്ദർശകർക്ക് ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിലായിരിക്കും യാത്രാ സൗകര്യം ഒരുക്കുക. ഇതിനായുള്ള പാതകൾ തയ്യാറാക്കിവരികയാണ്.വന്യജീവി സംരക്ഷണം, ഗവേഷണം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നിവ സമന്വയിപ്പിക്കുന്നതായിരിക്കും ഈ പദ്ധതിയെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. കൂടാതെ കൺസർവേഷൻ ബ്രീഡിംഗ് സൗകര്യങ്ങൾ, വൈൽഡ് ലൈഫ് ഇന്റർപ്രെട്ടേഷൻ ആന്റ് എഡ്യൂക്കേഷൻ സെന്ററുകൾ, കഫറ്റീരിയകൾ, 7D തിയേറ്റർ, ഓഡിറ്റോറിയം എന്നിവയും ഈ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുന്നു.
ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരിക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി
