‘ശബരിമലയിലെ സ്റ്റോക്ക് ബുക്ക് മുറുക്കാൻ കടയിലെതു പോലെ’: ഹൈക്കോടതി

ശബരിമലയിലെ ആസ്തി വിവരങ്ങൾ രേഖപ്പെടുത്തിയ സ്റ്റോക്ക് ബുക്ക്, മുറുക്കാൻ കടക്കാരന്റെ ഡയറി പോലെയാണെന്ന് ഹൈക്കോടതി. വസ്തുവിവരപ്പട്ടിക ഉൾപ്പെടുത്തി സമഗ്ര ഡിജിറ്റൽ ഇൻവെന്ററി മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കാൻ കോടതി നിർദ്ദേശിച്ചു. സ്റ്റോക്ക് ബുക്ക് പരിശോധിച്ച കോടതി ശേഷമാണ് കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.ട്രാക്ടർ മുതൽ പ്ലാസ്റ്റിക് ബക്കറ്റ് വരെ 93 തരത്തിലുള്ള സാധനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ സ്റ്റോക്ക് ബുക്ക് മാത്രമാണ് ശബരിമലയിലുള്ളത്. ജസ്റ്റിസ് വി രാജ, വിജയരാധവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുടേതാണ് നടപടി. 1000 ഡബിൾ ഡെക്കർ സ്റ്റീൽ കട്ടിലുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് വിഷയം ഹൈക്കോടതി പരിഗണിച്ചത്.പൊതുപണം ചിലവഴിക്കുമ്പോൾ കൃത്യമായ കണക്കുകൾ ബോർഡിന്റെ പക്കൽ ഉണ്ടാകണം. തുടർന്നാണ് ഡിജിറ്റൽ ഇൻവെന്ററി മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കാൻ നിർദേശിച്ചത്. മണ്ഡലകാലത്തിന് മുമ്പായി ഡിജിറ്റൈസേഷൻ നടപടികൾ പൂർത്തിയാക്കുമെന്ന് ബോർഡ് ഉറപ്പ് നൽകിയിട്ടുണ്ട്.ശബരിമലയിലെ ആസ്തി വിവരങ്ങൾ രേഖപ്പെടുത്തിയ സ്റ്റോക്ക് ബുക്ക്, മുറുക്കാൻ കടക്കാരന്റെ ഡയറി പോലെയാണെന്ന് ഹൈക്കോടതി. വസ്തുവിവരപ്പട്ടിക ഉൾപ്പെടുത്തി സമഗ്ര ഡിജിറ്റൽ ഇൻവെന്ററി മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കാൻ കോടതി നിർദ്ദേശിച്ചു. സ്റ്റോക്ക് ബുക്ക് പരിശോധിച്ച കോടതി ശേഷമാണ് കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.ട്രാക്ടർ മുതൽ പ്ലാസ്റ്റിക് ബക്കറ്റ് വരെ 93 തരത്തിലുള്ള സാധനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ സ്റ്റോക്ക് ബുക്ക് മാത്രമാണ് ശബരിമലയിലുള്ളത്. ജസ്റ്റിസ് വി രാജ, വിജയരാധവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുടേതാണ് നടപടി. 1000 ഡബിൾ ഡെക്കർ സ്റ്റീൽ കട്ടിലുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് വിഷയം ഹൈക്കോടതി പരിഗണിച്ചത്.പൊതുപണം ചിലവഴിക്കുമ്പോൾ കൃത്യമായ കണക്കുകൾ ബോർഡിന്റെ പക്കൽ ഉണ്ടാകണം. തുടർന്നാണ് ഡിജിറ്റൽ ഇൻവെന്ററി മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കാൻ നിർദേശിച്ചത്. മണ്ഡലകാലത്തിന് മുമ്പായി ഡിജിറ്റൈസേഷൻ നടപടികൾ പൂർത്തിയാക്കുമെന്ന് ബോർഡ് ഉറപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *