സംസ്ഥാന വഖഫ് ബോർഡ് നയപരമായ തീരുമാനമെടുക്കുന്നത് വിലക്കി ഹൈക്കോടതി

കൊച്ചി: സംസ്ഥാന വഖഫ് ബോർഡ് നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് വിലക്കി ഹൈക്കോടതി. ബിജെപി നേതാവ് ഷോൺ ജോർജിന്റെയും ഒരു ക്രിസ്ത്യൻ സംഘടനയുടെയും ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.പുതിയ വഖഫ് ഭേദഗതി നിയമപ്രകാരം വഖഫ് ബോർഡിൽ രണ്ട് അമുസ്‌ലിം അംഗങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണം. നിലവിലെ വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. പുതിയ വഖഫ് ബോർഡ് രൂപീകരിക്കുന്നതിനുള്ള നീക്കം നടക്കുന്നുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. കൂടുതൽ കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നയപരമായ തീരുമാനങ്ങൾ വിലക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *