പ്രോസിക്യൂഷൻ വാദം അംഗീകരിച്ച്‌ ഹൈക്കോടതി, അഭിമന്യു കൊലക്കേസില്‍ 5 പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടങ്ങുന്നത് 24ന്

മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ പ്രവ‍ർത്തകൻ അഭിമന്യു കൊലക്കേസില്‍ വിചാരണ നിർത്തിവെക്കണമെന്ന പ്രതികളുടെ അപ്പീല്‍ ഹ‍ർ‍ജി തള്ളി ഹൈക്കോടതി.പ്രധാന പ്രതി മുഹമ്മദ് അടക്കം അഞ്ച് പ്രതികളാണ് കോടതിയെ സമീപിച്ചത്. 17 മുതല്‍ 26 വരെയുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കാതെയാണ് വിചാരണ തുടങ്ങുന്നതെന്നും വിചാരണ നിർത്തിവെക്കണമെന്നുമാണ് ആവശ്യം.എന്നാല്‍ ആദ്യ 16 പ്രതികള്‍ മാത്രമാണ് നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തതെന്നും ഇവരുടെ വിചാരണ തുടങ്ങുന്നതിന് തടസ്സമില്ലെന്നും അനുബന്ധ കുറ്റപത്രം ഉടൻ നല്‍കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തെളിവ് നശിപ്പിക്കാനും പ്രതികളെ ഒളിവില്‍പോകാൻ സഹായിച്ചവരുമാണ് ഇനി പ്രതിപ്പട്ടികയില്‍ വരാനുള്ളതെന്നും അത് വിചാരണയ്ക്ക് തടസ്സമല്ലെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു. ഈമാസം 24 ന് എറണാകുളം സെഷൻസ് വിചാരണ തീയതി തീരുമാനിക്കാനിരിക്കെയാണ് വിചാരണ തടയാൻ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *