‘എന്ത് അസംബന്ധമാണ് നിങ്ങള്‍ കാണിച്ചുകൂട്ടുന്നത്?’ കശുവണ്ടി അഴിമതി കേസില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി, പ്രിൻസിപ്പല്‍ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ കേസ്

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി.പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ ഹൈക്കോടതിക്കെതിരായ പരാമർശങ്ങളിലാണ് സിംഗിള്‍ ബെഞ്ച് രൂക്ഷവിമർശനം ഉയര്‍ത്തിയത്.വ്യവസായ വകുപ്പ് പിന്‍സിപ്പല്‍ സെക്രട്ടറി കെ ബിജുവിനെതിരെ കോടതി അലക്ഷ്യ കേസെടുത്തു. വെള്ളിയാഴ്ച നേരിട്ട് ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള കടന്നാക്രമണമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു. ഉത്തരവ് അപകടകരവും അനാവശ്യവുമെന്ന് നിരീക്ഷിച്ച ഹൈക്കോടതി, എങ്ങനെ ഇത്തരം ഓർഡർ ഇറക്കാനാകുമെന്നും ചോദിച്ചു.ആദ്യ ഉത്തരവ് തെയ്യാറാക്കിയത് പ്രതിയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രതി വാർത്തസമ്മേളനം നടത്തി കോടതിയെ അതിക്ഷേപിച്ചു.സർക്കാരിനെയല്ല വിമര്‍ശിക്കുന്നതെന്ന് പറഞ്ഞ കോടതി, ഉദ്യോഗസ്ഥർ എന്താണ് ഈ കാണിക്കുന്നതെന്നും ചോദിച്ചു. എന്ത് അസംബന്ധമാണ് നിങ്ങള്‍ കാണിച്ചുകൂട്ടുന്നത്? എന്നായിരുന്നു കോടതിയുടെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *