സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രാര്‍ഥന ചൊല്ലാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുത്; ഛത്തിസ്ഗഡ് ഹൈക്കോടതി

റായ്പൂർ : സർക്കാർ സ്കൂളുകളിൽ ഹിന്ദു പ്രാർഥനകൾ ചൊല്ലാൻ വിദ്യാർഥികളെ നിർബന്ധിക്കരുതെന്ന് ഛത്തിസ്ഗഡ് ഹൈക്കോടതി. സരസ്വതി വന്ദനം, ഗായത്രി മന്ത്രം തുടങ്ങിയ ഹിന്ദു പ്രാർഥനകൾ സ്കൂളുകളിൽ നിർബന്ധമാക്കിയ ബിജെപി സർക്കാരിന്റെ ഉത്തരവിനെതിരെയാണ് വിധി.ഹിന്ദു പ്രാർത്ഥനകൾ നിർബന്ധമാക്കിക്കൊണ്ട് ജൂൺ 12 ന് ഛത്തിസ്ഗഡ് സർക്കാർ പുറപ്പെടുവിച്ച സർക്കുലർ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് കോടതിയുടെ നിർദേശം. സർക്കാർ സ്‌കൂളുകളിലെ ദൈനംദിന ദിനചര്യയുടെ ഭാഗമായി ഇത്തരം പ്രാർഥനകൾ ചൊല്ലണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് സർക്കാർ ജൂൺ ആദ്യവാരം ഉത്തരവിറക്കിയത്.കൂടാതെ ഉച്ചഭക്ഷണ സമയത്ത് ഭോജൻ മന്ത്രവും, സ്‌കൂൾ വിടുന്നതിന് തൊട്ടുമുമ്പ് ഗായത്രി മന്ത്രം, ശാന്തി മന്ത്രം എന്നിവ ചൊല്ലാനും മഹത് വ്യക്തികളുടെ ജീവചരിത്രം വായിക്കാനും സർക്കുലറിൽ പറഞ്ഞിരുന്നു. ഇത്തരം പ്രാർഥനകളിൽ പങ്കെടുത്തേ പറ്റൂ എന്ന് ഏതെങ്കിലും കുട്ടിയെ നിർബന്ധിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ ഹർജിക്കാർക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *