കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി;മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യക്കേസില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി. നേരിട്ട് കോടതിയിൽ ഹാജരായാണ് മുഹമ്മദ് ഹനീഷ് മാപ്പപേക്ഷ സമർപ്പിച്ചത്.ഇനിയും കോടതി ലക്ഷ്യം നടപടിയുടെ ഭാഗമായി ഹാജരായില്ലെങ്കിൽ അറസ്റ്റ് വാർഡ് പുറപ്പെടുവിക്കും എന്നായിരുന്നു മുഹമ്മദ് ഹനീഷിനെതിരെ ജസ്റ്റിസ് എ ബദറുദിന്റെ മുന്നറിയിപ്പ്. അന്ത്യശാസനത്തിന് പിന്നാലെ മുഹമ്മദ്‌ ഹനീഷ് ഇന്ന് ഹാജരായി. കോടതി ഉത്തരുവകൾ പാലിക്കാത്തത് എന്താണ്. ഉത്തരവ് വായിച്ചാൽ മനസിലാകില്ലേയെന്ന് കോടതി പരിഹാസിച്ചു. കാര്യമായ മറുപടി ഇല്ലാതിരുന്നതിനാൽ ക്ഷമാപണം നടത്തി ഹനീഷ് തലയൂരി. മാപ്പ് അപേക്ഷ അടുത്ത രണ്ടാം തിയതി പരിഗണിക്കും.അതേസമയം, കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനെ സർക്കാർ കൈവിടുമെന്നാണ് വിവരം. ഹൈക്കോടതി നിർദ്ദേശം പാലിക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി വി ഡി സതീശൻ. ഇതിനെ കുറിച്ച് അറിയില്ലെന്ന് ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ പ്രതികരിച്ചു.2006 മുതൽ 2015 വരെയുള്ള കാലത്ത് കശുവണ്ടി വികസന കോർപ്പറേഷൻ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ അഴിമതി എന്നാണ് സിബിഐയുടെ കണ്ടെത്തൽ. പ്രോസിക്യൂഷൻ അനുമതി നൽകുന്ന കാര്യത്തിൽ ഒൻപതാം തീയതിക്ക് മുൻപ് ഹൈക്കോടതിയിൽ തീരുമാനം അറിയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *