കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. അഞ്ചാം ബ്ലോക്കിലെ പുതിയ കുളിമുറിക്ക് സമീപത്ത് കുപ്പിയിലാക്കി കുഴിച്ചിട്ട നിലയിലാണ് മൊബൈല്‍ ഫോണും പവർ ബാങ്കുമാണ് കണ്ടെത്തിയത്.ജയില്‍ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. കുപ്പിയില്‍ മൊബൈല്‍ ഫോണ്‍ കൂടാതെ ഹെഡ് ഫോണ്‍, ചാർജിങ് വയർ, സിം കാർഡും എന്നിവയും കണ്ടെത്തി. ജയില്‍ ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കുപ്പിയിലാക്കി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് ഒരു മൊബൈല്‍ ഫോണും പവര്‍ ബാങ്കും, കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ മൊബൈല്‍ പിടിച്ചു
