വിജയ് – സംഗീത വിവാഹ മോചന ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി ഇന്ന് കുടുംബകോടതിയുടെ പരിഗണനയില്‍.വിജയ് , സംഗീത വിവാഹമോചന കേസ് ചെങ്കല്‍പ്പെട്ട് കുടുംബകോടതിയാണ് ഇന്ന് പരിഗണിക്കുക. ഇരുവരും വീഡിയോ കോണ്‍ഫ്രൻസിങ് വഴി കോടതി നടപടികളില്‍ പങ്കെടുക്കുമെന്നാണ് സൂചന. സുരക്ഷാ കാരണങ്ങള്‍ മൂലമാണ് വീഡിയോ കോണ്‍ഫറൻസിങിലൂടെ ഹാജരാവുകയെന്നാണ് ലഭ്യമാകുന്ന വിവരം. 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടി ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. 2021 മുതല്‍ വിജയ്‌ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണങ്ങള്‍ ഹർജിയിലുണ്ടായിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി രൂപീകരണ ചടങ്ങുകളിലോ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലോ സംഗീതയോ മക്കളോ പങ്കെടുക്കാതിരുന്നതും, നടി തൃഷയുമായി ബന്ധപ്പെടുത്തി വന്ന ഗോസിപ്പുകളും വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *