നിങ്ങള്‍ വെറും താല്‍ക്കാലിക ചെയര്‍മാനാണ്, എല്ലാക്കാലവും തുടരാനാകില്ല; മനന്‍ മിശ്രയോട് സുപ്രീംകോടതി

വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് വിവാദത്തിലായ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ മിശ്രയ്ക്ക് തിരിച്ചടി. മനന്‍ മിശ്രയുടെ അധികാരം വെട്ടിക്കുറച്ച് സുപ്രീം കോടതി ഉത്തരവിട്ടു. പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ മുതിര്‍ന്ന അഭിഭാഷകന്‍ മനന്‍ കുമാര്‍ മിശ്ര ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ബിസിഐ) ‘പ്രോ-ടെം’ (താത്കാലിക) ചെയര്‍മാനായി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി.ഈ ഇടക്കാലയളവില്‍ പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് അറ്റോര്‍ണി ജനറലുമായും സോളിസിറ്റര്‍ ജനറലുമായും കൂടിയാലോചിക്കണമെന്ന് ബിസിഐയോട് കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്‍പാകെ നടന്ന വാദത്തിനിടെ, യുവ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ള ഹര്‍ജിക്കാര്‍ മിശ്രയ്‌ക്കെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചു2020-ല്‍ രൂപീകരിച്ച ‘ബിസിഐ പേള്‍ ഫസ്റ്റ് ട്രസ്റ്റ്’-ല്‍ ബിജെപി രാജ്യസഭാ അംഗമായ മനന്‍ കുമാര്‍ മിശ്രയും മറ്റ് ബിസിഐ ഭാരവാഹികളും സ്ഥിരം മാനേജിംഗ് ട്രസ്റ്റിമാരായി തുടരുന്നു എന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗോവയില്‍ 56 ഏക്കര്‍ സ്ഥലത്ത് സര്‍വകലാശാല സ്ഥാപിക്കുന്നതിനായി ട്രസ്റ്റും ഗോവ സര്‍ക്കാരും തമ്മിലുണ്ടാക്കിയ ധാരണയെക്കുറിച്ചും അഭിഭാഷകര്‍ ഉന്നയിച്ചു

Leave a Reply

Your email address will not be published. Required fields are marked *