കേരള വഖഫ് ബോര്‍ഡിന് ആശ്വാസം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന വരി റദ്ദാക്കി സുപ്രീംകോടതി

സംസ്ഥാന വഖഫ് ബോര്‍ഡിന് ആശ്വാസം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന വരി റദ്ദാക്കി സുപ്രീംകോടതി.സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയോഗിച്ച നടപടി റദ്ദാക്കി. കേരള വഖഫ് ബോർഡ് പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോർഡ് സമർപ്പിച്ച അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. കേസില്‍ ബിജെപി നേതാവ് ഷോണ്‍ ജോർജ് അടക്കം തടസഹർജി സമർപ്പിച്ചിരുന്നു.അതേസമയം, വഖഫ് ബോർഡിന്റെ ജുഡീഷ്യല്‍ യോഗം കോഴിക്കോട് തുടങ്ങി. ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് യോഗം. യോഗം വിളിക്കുന്നതിന് തടസ്സം ഇല്ലെന്നാണ് വഖഫ് ബോർഡ് ചെയർമാന്റെ വിശദീകരണം. നയപരമായ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് ആണ് വിലക്ക് എന്നാണ് ബോർഡ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *