വാളയാർ ആള്‍ക്കൂട്ട കൊലപാതകത്തിലെ ഏഴ് പ്രതികള്‍ക്ക് ജാമ്യം. 90 ദിവസം കഴിഞ്ഞിട്ടും കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചില്ല.ഇതിനെ തുടർന്ന് ഇവരുടെ റിമാൻഡ് കഴിഞ്ഞതോടെയാണ് മണ്ണാർക്കാട് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.2025 ഡിസംബർ 17ന് വൈകിട്ടാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണ്‍ ഭാഗേല്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായത്. ഇതര സംസ്ഥാന തൊഴിലാളിയായ ഇയാളെ ബംഗ്ലാദേശിയാണോയെന്ന് ചോദിച്ചാണ് ആക്രമിച്ചത്. മോഷ്ടാവാണെന്ന് ആരോപിച്ച് നാട്ടുകാർ തടഞ്ഞുവെച്ച് മർദ്ദിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. കൊലക്കുറ്റം, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമം തടയല്‍ നിയമം പ്രകാരമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം, ഏഴ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി
