സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് തീരുമാനം. ഇതുസംബന്ധിച്ച് പുതിയ ബില്‍ പാർലമെന്റില്‍ അവതരിപ്പിക്കും.നിലവിലെ അംഗസംഖ്യയായ 34 നിന്ന് 38 ആക്കി ജഡ്ജിമാരുടെ എണ്ണം ഉയർത്താനാണ് തീരുമാനം. ഇന്ന് നടന്ന ക്യാബിനറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ചു തീരുമാനമെടുത്തു. ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിച്ചത് കേസുകള്‍ വേഗത്തില്‍ തീർപ്പ് കല്‍പ്പിക്കാൻ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
34 നിന്ന് 38 ആക്കി സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം ഉയര്‍ത്തും; കേന്ദ്ര ക്യാബിനറ്റില്‍ തീരുമാനം
