ഭർത്താവും മക്കളുമില്ലാത്ത സ്ത്രീകള്‍ ഭാവിയില്‍ സ്വത്തുതർക്കം ഒഴിവാക്കുന്നതിനുവേണ്ടി വില്‍പത്രം എഴുതി വെയ്ക്കണമെന്ന നിർദ്ദേശമായി സുപ്രീംകോടതി.1956 ല്‍ ഹിന്ദു പിന്തുടർച്ച നിയമം ഉണ്ടാക്കുന്ന സമയത്ത് സ്ത്രീകള്‍ക്ക് സ്വയാർജ്ജിത സ്വത്തുക്കള്‍ ഉണ്ടാവില്ലെന്ന നിഗമനത്തിലായിരിക്കാം പാർലമെന്റിന് ഉണ്ടായിരുന്നത് എന്നാണ് അനുമാനം .എന്നാല്‍ കഴിഞ്ഞ കുറച്ചു കാലഘട്ടങ്ങളായി സ്ത്രീകള്‍ കൈവരിച്ച നേട്ടങ്ങളെയും പുരോഗതിയെയും വിലകുറച്ചു കാണാൻ കഴിയില്ലെന്ന് ജസ്റ്റിസ് നഗരത്ന അധ്യക്ഷയായ ബെഞ്ച് പറഞ്ഞു .ഭർത്താവും കുട്ടികളും ഇല്ലാത്ത സ്ത്രീകള്‍ മരിച്ചു കഴിഞ്ഞാല്‍ സ്വത്തു സംബന്ധിച്ച തർക്കം ഉണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇത്തരത്തിലുള്ള നിർദേശം.അതേസമയം ഇക്കാര്യത്തില്‍ എന്തെങ്കിലും നിരീക്ഷണം നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഭര്‍ത്താവും മക്കളും ഇല്ലാത്ത സ്ത്രീകള്‍ ഭാവിയിലെ സ്വത്തുതര്‍ക്കം ഒഴിവാക്കാനായി വില്‍പത്രം എഴുതി വെയ്ക്കണമെന്ന് സുപ്രീംകോടതി
