കേരള ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനിലെ ക്രമക്കേട് കണ്ടെത്തിയ റിപ്പോർട്ടില്‍ നടപടിയാവശ്യപ്പെട്ടുള്ള ഹർജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി.ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. രസിക മൂവീസ് ഉടമ മനോജ് എൻ നല്‍കിയ ഹർജിയിലാണ് നടപടി.2013 മുതല്‍ 2023 വരെയുള്ള കാലയളവില്‍ കേരള ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനില്‍ ഭാരവാഹികളായിരുന്നവർ വ്യാപക ക്രമക്കേട് നടത്തിയെന്നും ഫണ്ട് ദുർവിനിയോഗം നടത്തിയെന്നുമാണ് മനോജിന്റെ ഹർജിയില്‍ ആരോപിക്കുന്നത്. ജില്ലാ രജിസ്‌ട്രാർ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതായും ഹർജിയില്‍ മനോജ് ചൂണ്ടിക്കാട്ടുന്നു.മനോജിനുവേണ്ടി മുതിർന്ന അഭിഭാഷകൻ വി ചിദംബരേഷ്, അഭിഭാഷകൻ മനു കൃഷ്‌ണൻ എന്നിവരാണ് ഹാജരായത്. കേരള ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനുവേണ്ടി അഭിഭാഷകൻ സന്തോഷ് പോളും ഹാജരായി.
കേരള ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനിലെ ക്രമക്കേട്; നോട്ടീസ് അയച്ച് സുപ്രീം കോടതി
