വഖഫ് തര്‍ക്കങ്ങളില്‍ സിവില്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് പറയാനാകില്ല: സുപ്രീംകോടതിയുടെ സുപ്രധാന വിധി

വഖഫ് നിയമം (1995) നിലവിലുണ്ട് എന്നതുകൊണ്ട് മാത്രം വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട എല്ലാ തര്ക്കങ്ങളിലും സിവില് കോടതികളുടെ അധികാരം ഇല്ലാതാകുന്നില്ലെന്ന് സുപ്രീം കോടതി.വഖഫ് ട്രിബ്യൂണലുകള്ക്ക് എല്ലാത്തരം തര്ക്കങ്ങളിലും അമിതമായ അധികാരം നല്കാന് വഖഫ് നിയമത്തിലെ സെക്ഷന് 85 അനുവദിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്, സഞ്ജയ് കുമാര് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.വഖഫ് നിയമത്തിലെ സെക്ഷന് 85 പ്രകാരം സിവില് കോടതികളുടെ അധികാരം പൂര്ണമായും എടുത്തുകളയുന്നില്ല. നിയമം കൃത്യമായി നിഷ്കര്ഷിച്ചിട്ടുള്ള കാര്യങ്ങളില് മാത്രമേ വഖഫ് ട്രിബ്യൂണലിന് ഇടപെടാന് അധികാരമുള്ളൂ.ഒരു സ്വത്ത് വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കാന് ട്രിബ്യൂണലിന് അധികാരമുള്ളത് ആ സ്വത്ത് വഖഫ് ലിസ്റ്റില് ഉള്പ്പെട്ടിട്ടുണ്ടെങ്കില് മാത്രമാണ്. ലിസ്റ്റില് ഇല്ലാത്തതോ രജിസ്റ്റര് ചെയ്യാത്തതോ ആയ സ്വത്തുക്കളുടെ കാര്യത്തില് ട്രിബ്യൂണലിന് തീരുമാനമെടുക്കാന് കഴിയില്ല.വാടകക്കാരെ ഒഴിപ്പിക്കുകയോ വഖഫ് സ്വത്തുക്കളിലെ ലീസ് വ്യവസ്ഥകള് തീരുമാനിക്കുകയോ ചെയ്യുന്നത് പോലുള്ള എല്ലാ സിവില് തര്ക്കങ്ങളും വഖഫ് ട്രിബ്യൂണലിന്റെ പരിധിയില് വരില്ല.ഒരു ഫ്ലാറ്റ് സമുച്ചയത്തിന്റെ താഴത്തെ നിലയില് പ്രാര്ത്ഥന നടത്തുന്നത് തടഞ്ഞതുമായി ബന്ധപ്പെട്ട തര്ക്കത്തിലാണ് ഈ വിധി. ഈ പ്രദേശം വഖഫ് ലിസ്റ്റില് ഉള്പ്പെട്ടതല്ലെന്ന് കണ്ടെത്തിയ കോടതി, അവിടെ വഖഫ് ട്രിബ്യൂണലിന് അധികാരമില്ലെന്നും പരാതി സിവില് കോടതിയിലാണ് നല്കേണ്ടതെന്നും നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *