ആരവല്ലി മലനിരകളുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ആരവല്ലി മലനിരകളുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആരവല്ലി മലനിരകളുടെ നിർവചനത്തില്‍ മാറ്റം വരുത്തിയ വിധിയും തുടര്‍ നടപടികളും നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു.നിർവചനത്തില്‍ വ്യക്തതയില്ലെന്ന് നിരീക്ഷിച്ച കോടതി വിശകലനത്തിന് പുതിയ വിദഗ്ദ സമിതി രൂപീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. സ്വമേധയാ സ്വീകരിച്ച ഹര്‍ജയില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് കോടതി നോട്ടീസയച്ചിരുന്നു.പരിസ്ഥിതി ആഘാതം ഉള്‍പ്പെടെ പരിശോധിക്കാനുള്ള നിർദേശവും സുപ്രീം കോടതി നല്‍കിയിരുന്നു. 100 മീറ്ററോ, അതില്‍ കൂടുതല്‍ ഉയരമുള്ളതോ ആയ കുന്നുകളെ മാത്രമേ ആരവല്ലിയുടെ ഭാഗമായി കണക്കാക്കൂ എന്നായിരുന്നു പുതിയ നിർവചനം. ഇതില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.പുതിയ നിർവചനം വ്യാപക ഖനനത്തിന് വഴിവെക്കുമെന്നത് പ്രതിഷേധങ്ങളുടെ വ്യാപ്തി വർധിപ്പിച്ചിരുന്നു. മുൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ചിൻ്റെ പുതിയ നിർവചനമാണ് നേരത്തെ സ്റ്റേ ചെയ്തത്. കേന്ദ്രസർക്കാരിനും കക്ഷികള്‍ക്കും കോടതി നോട്ടിസ് അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *