ഗവർണർ ആറുമാസം ബില്ലുകളില്‍ തീരുമാനമെടുക്കാതിരിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി.ഗവർണറുടെയോ രാഷ്ട്രപതിയുടെയോ നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ റിട്ട് ഹർജി നല്‍കാനാവില്ലെന്ന് കേന്ദ്രം വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ പരാമർശം.ഗവർണർക്കും രാഷ്ട്രപതിക്കും ബില്ലുകളില്‍ തീരുമാനമെടുക്കാൻ സമയക്രമം നിശ്ചയിച്ച തമിഴ്നാട് കേസിന്റെ വിധിയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തമിഴ്നാട് വിധിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഉന്നയിച്ച റഫറൻസിന്മേല്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ വാദം തുടരുകയാണ്.നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവർണറോ രാഷ്ട്രപതിയോ കൈകാര്യംചെയ്തതില്‍ മൗലികാവകാശലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് റിട്ട് ഹർജി നല്‍കാനാവില്ലെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത വാദിച്ചു.ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ അഭിപ്രായമറിയാൻ രാഷ്ട്രപതി ആഗ്രഹിക്കുന്നുണ്ട്. രാഷ്ട്രപതിയോ ഗവർണറോ കോടതിയില്‍ മറുപടി പറയാൻ ബാധ്യസ്ഥരല്ലെന്ന ഭരണഘടനയുടെ 361-ാം അനുച്ഛേദത്തിന്റെ വ്യാപ്തിയെക്കുറിച്ചും നിലപാടറിയിക്കണം. ഭാവിയിലും ഉയർന്നുവരാവുന്ന പ്രശ്നമാണിതെന്ന് മേത്ത പറഞ്ഞു.
Related Posts
‘വഖഫ് മൗലികാവകാശമല്ല’; ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
- law-point
- May 21, 2025
- 0
ന്യൂഡൽഹി: വഖഫ് മൗലികാവകാശമല്ലെന്നും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും കേന്ദ്രം സുപ്രിംകോടതിയിൽ.ഉപയോഗത്തിലൂടെയുള്ള വഖഫ് മൗലികാവകാശമല്ല, […]
ആരവല്ലിയിൽ വ്യക്തത ആവശ്യം’; വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി
- law-point
- December 29, 2025
- 0
ന്യൂഡൽഹി:ആരവല്ലി കുന്നുകൾക്ക് അടുത്തിടെ അംഗീകരിച്ച നിർവചനങ്ങൾ സംബന്ധിച്ച് ചില വ്യക്തതകൾ ആവശ്യമാണെന്ന് സുപിംകോടതി. […]
നിമിഷ പ്രിയയുടെ മോചനം; നിലവിലെ സ്ഥിതിഗതികള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ വിശദീകരിച്ചേക്കും, ഇന്ന് വീണ്ടും പരിഗണിക്കും
- law-point
- August 14, 2025
- 0
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് […]
