വികലാംഗരെ പരിഹസിക്കുന്ന തരത്തില്‍ തമാശകള്‍ പറഞ്ഞ യുട്യൂബർമാർക്ക് ശിക്ഷ നല്‍കി സുപ്രീംകോടതി. സമയ് റെയ്‌ന, വിപുൻ ഗോയല്‍, ബല്‍രാജ് പരംജീത് സിംഗ് ഘായ്, സോണാലി തക്കർ, നിഷാന്ത് ജഗദീഷ് തൻവാർ എന്നീ അഞ്ച് ഹാസ്യനടന്മാരോട് പരസ്യമായി മാപ്പ് പറയാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു.വൈകല്യമുള്ള ആളുകളെ കളിയാക്കുന്ന ഇൻഫ്ലുവൻസർമാർക്കും യുട്യൂബർമാർക്കും പിഴ ചുമത്തുമെന്നും കോടതി വ്യക്തമാക്കി.’ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന എപ്പിസോഡിനിടെ നടത്തിയ പരാമർശങ്ങള്‍ക്ക് സാമ്ബത്തിക പിഴ ചുമത്തുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. വികലാംഗരെ പരിഹസിക്കുന്നതായി ആരോപിച്ച് ക്യൂർ എസ്‌എംഎ ഫൗണ്ടേഷൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. യുട്യൂബർ രണ്‍വീർ അല്‍ബാദിയക്കെതിരായ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി പരാമർശം.വൈകല്യമുള്ള ആളുകളുടെ അവകാശങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താൻ എന്ത് ചെയ്തുവെന്ന് വിശദീകരിക്കാൻ രണ്‍വീർ ഉള്‍പ്പടെയുള്ള ഇൻഫ്ലുവൻസർമാരോട് സുപ്രീംകോടതി നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇൻഫ്ലുവൻസർമാർ പ്രതികരണം നടത്തുമ്ബോള്‍ ഉത്തരവാദിത്തതോട് കൂടി മാത്രമേ അത് ചെയ്യാവു. സമൂഹത്തിലെ ചില വിഭാഗങ്ങളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നില്ലെന്ന് പ്രതികരണം നടത്തുമ്ബോള്‍ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.കേസില്‍ കേന്ദ്രസർക്കാറിനും ചില നിർദേശങ്ങള്‍ കോടതി നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്ന ഭാഷ സംബന്ധിച്ച് വാർത്താവിനിമ മന്ത്രാലയം നിർദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതില്‍ സമൂഹത്തിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നിർദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.വികലാംഗരുടെ അന്തസ്സിനെ ലംഘിക്കുന്ന ഉള്ളടക്കം ഹോസ്റ്റ് ചെയ്താല്‍ യൂട്യൂബ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളും ഉത്തരവാദിത്തപ്പെടാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഉത്തരവാദിത്തം ഉറപ്പാക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങളും ശിക്ഷാ സംവിധാനവും രൂപീകരിക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രസീല്‍ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഒരു സംഭവം മാത്രം മുൻനിർത്തിയല്ല ഇക്കാര്യത്തില്‍ മാർഗനിർദേശം പുറപ്പെടുവിക്കേണ്ടത്. സമൂഹത്തിന്റെ വിശാലമായ താല്‍പര്യങ്ങള്‍ മുൻനിർത്തി വേണം ഇക്കാര്യത്തില്‍ മാർഗനിർദേശം കൊണ്ടു വരേണ്ടതെന്നും സുപ്രീംകോടതി നിർദേശിച്ചു. പ്രമുഖ യൂട്യൂബ് ഷോ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റി’ലെ രണ്‍വീറിന്റെ പരാമര്‍ശത്തിനെതിരെയാണ് കേസ് വന്നിരുന്നു. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ ചോദിച്ച ചോദ്യം വിവാദമായതോടെയാണ് കേസെടുത്തത്. മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം.
‘ഭിന്നശേഷിക്കാരെ പരിഹസിച്ച ഇൻഫ്ലുൻസര്‍മാര്‍ക്ക് പിഴ ചുമത്തും’; വിമര്‍ശിച്ച് സുപ്രീം കോടതി
