ബാങ്കിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം വായ്പയെടുത്തവരുടെ അവകാശമല്ലെന്ന് സുപ്രീംകോടതി.വായ്പയെടുത്തയാള്‍ക്ക് ഒറ്റത്തവണത്തെ തീര്‍പ്പാക്കലിന് അര്‍ഹതയുണ്ടെങ്കിലും പദ്ധതിയില്‍ പറയുന്ന നിബന്ധനകള്‍ പാലിച്ചിരിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ആനുകൂല്യത്തിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.ജസ്റ്റിസ് ദീപാശങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്യ എനര്‍ജി എന്റര്‍പ്രസൈസും എസ്ബിഐയും തമ്മിലുള്ള കേസ് പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ബാക്കിനില്ക്കുന്ന വായ്പാത്തുകയുടെ അഞ്ച് ശതമാനം അടച്ചിരിക്കണമെന്ന് ഒറ്റത്തവണ തീര്‍പ്പാക്കലിന് എസ്ബിഐ നിബന്ധനയായി മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാത്തത് കൊണ്ട് തന്യ എനര്‍ജി എന്റര്‍പ്രൈസസിന്റെ അപേക്ഷ എസ്ബിഐ പരിഗണിച്ചിരുന്നില്ല. പിന്നാലെ തന്യ എര്‍ജി എന്റര്‍പ്രൈസസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഏഴ് വസ്തുക്കള്‍ ഈടുവെച്ചാണ് തന്യ എനര്‍ജി വായ്പയെടുത്തത്. ഇതിനെ ബാങ്ക് പിന്നീട് എന്‍പിഎ (നിഷ്ക്രിയ ആസ്തി)യായി പ്രഖ്യാപിക്കുകയും സര്‍ഫാസി നിയമപ്രകാരം ഈട് വസ്തുക്കള്‍ ലേലം ചെയ്യാന്‍ നടപടിയെടുക്കുകയുമായിരുന്നു. ഇതിനൊപ്പം എസ്ബിഐയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്കായി 2020ല്‍ തന്യ എനര്‍ജി അപേക്ഷിക്കുകയായിരുന്നു.
Related Posts
ഗൂഢാലോചന തെളിയിക്കാത്തതിന് കൂട്ടുപ്രതിയെ വെറുതെവിട്ടു എന്നതുകൊണ്ട് മാത്രം കൈക്കൂലിക്ക് ശിക്ഷിക്കപ്പെട്ട പൊതു പ്രവർത്തകനെ കുറ്റവിമുക്കനാക്കാൻ കഴിയില്ല: സുപ്രീം കോടതി
- law-point
- March 11, 2026
- 0
ക്രിമിനൽ ഗൂഢാലോചന കുറ്റം തെളിയിക്കപ്പെടുകയും കൂട്ടുപ്രതി കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്താലും, 1988 ലെ അഴിമതി […]
എസ്ഡിപിഐ നേതാവ് കെഎസ് ഷാൻ വധക്കേസ്; പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
- law-point
- May 28, 2025
- 0
ദില്ലി: ആലപ്പുഴയിലെ എസ്ഡിപിഐ നേതാവായിരുന്ന കെഎസ് ഷാൻ കൊല്ലപ്പെട്ട കേസിലെ പ്രതികളായ ആർഎസ്എസ് […]
‘ഗവര്‍ണര്‍ മാസങ്ങളോളം ദന്തഗോപുരത്തിലിരുന്ന് ബില്ലുകള്‍ പഠിക്കേണ്ടതില്ല’; സുപ്രീം കോടതിയില്‍ കേരളം
- law-point
- September 9, 2025
- 0
രാഷ്ട്രപതിയുടെ റഫറൻസില്‍ സുപ്രീം കോടതിയില്‍ കേരളത്തിന്റെ വാദം പൂർത്തിയായി. ബില്ലുകളില്‍ ഗവർണർ ഹ്രസ്വ […]
