പതിനാല് വയസ്സുകാരിയെ പള്ളിമേടയില്‍ വച്ച്‌ പീഡിപ്പിച്ച കേസ്; വൈദികന്റെ ശിക്ഷ മരവിപ്പിച്ച്‌ സുപ്രീം കോടതി, ജാമ്യത്തിൽ വിട്ടു

Oplus_16908288

പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ തുടർച്ചയായി പള്ളിമേടയില്‍ വച്ച്‌ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫാദര്‍ എഡ്വിന്‍ ഫിഗറസിന്റെ ശിക്ഷ മരവിപ്പിച്ച്‌ സുപ്രീം കോടതി.ഹൈക്കോടതി വിധിച്ച 20 വർഷം കഠിനതടവില്‍ പകുതിയോളം ഫിഗറസ് അനുഭവിച്ച സാഹചര്യത്തിലാണ് ശിക്ഷ മരവിപ്പിച്ചത്. ശിക്ഷക്കെതിരായ അപ്പീലില്‍ തീർപ്പാക്കുന്നത് വരെ ഫാദര്‍ എഡ്വിന്‍ ഫിഗറിസിനെ ജാമ്യത്തില്‍ വിട്ടു..2014-2015 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പതിനാല് വയസ്സുള്ള എട്ടാം ക്ലാസ്സില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ പള്ളിമേടയില്‍ വച്ച്‌ എഡ്വിന്‍ ഫിഗറസ് പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റിലാകുന്നത്. പെണ്‍കുട്ടിയെ പള്ളിമേടയിലേക്ക് നിരവധി തവണ എഡ്വിന്‍ ഫിഗറസ് കൂട്ടിക്കൊണ്ട് പോയത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം തുറന്ന് പറഞ്ഞത്. തുടര്‍ന്ന് പ്രതി ഒളിവില്‍ പോവുകയായിരിന്നു. ആറ് മാസത്തെ ഒളിവ് ജീവിതത്തിന് ശേഷം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു. എറണാകുളം പോക്സോ കോടതി എഡ്വിൻ ഫിഗറസിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഈ ശിക്ഷ 20 വർഷം കഠിന തടവായി വർധിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *