ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സില്‍ വാദംബില്ലുകളില് തീരുമാനമെടുക്കാന്‍ സമയ പരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സില്‍ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. റഫറൻസിനെ അനുകൂലിച്ച് കേന്ദ്ര സർക്കാർ വാദമാണ് ഇന്ന് നടക്കുക. ഗവർണർമാർക്ക് ബില്ലുകൾ നിയമസഭയിലേക്ക് തിരികെ അയയ്ക്കാതെ അനുമതി നൽകുന്നത് തടയാൻ കഴിയുമെങ്കിൽ, തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾ ഗവർണറുടെ ഇഷ്ടാനുസരണത്തിന് നിൽക്കേണ്ടിവരില്ലേ എന്ന് സുപ്രീം കോടതി ഇന്നലെ ചോദിച്ചിരുന്നു. ഗവർണറുടെ വിവേചന അധികാരത്തെക്കുറിച്ചും സുപ്രീംകോടതി ചോദ്യങ്ങൾ ഉയർത്തി. ഗവർണർക്ക് വിവേചനാധികാരം ഉണ്ടെന്നും ബില്ലിൽ ഭരണഘടന പ്രശ്നങ്ങൾ ഉള്ളപ്പോഴാണ് ഇടപെടുന്നതെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. വിവേചനാധികാരം സംബന്ധിച്ച് തുടർവാദം ഇന്നും തുടരും.
Related Posts
കാഴ്ചയിൽ ജ്യൂസ്പാക്കറ്റ്,അകത്ത് മദ്യം, വിൽപന തന്ത്രം ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ സുപ്രീം കോടതി നോട്ടീസ്
- law-point
- May 20, 2026
- 0
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ എക്സൈസ് നിയമങ്ങളിൽ ഏകീകരണമില്ലാത്തത് വ്യാജപരസ്യങ്ങൾക്കും വിപണന തന്ത്രങ്ങൾക്കും […]
തുല്യ ജോലിക്ക് തുല്യ വേതനം’: പ്രവൃത്തിപരിചയം വ്യത്യാസമെങ്കിൽ ശമ്പളത്തിൽ മാറ്റമാകാം-സുപ്രീം കോടതി
- law-point
- September 18, 2026
- 0
ന്യൂഡൽഹി: ഒരേ തസ്തികയിൽ ജോലി ചെയ്യുന്നു എന്ന കാരണത്താൽ മാത്രം ‘തുല്യ ജോലിക്ക് […]
ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങളിൽ സംശയം: ഹർജി പരിഗണിക്കാൻ സമ്മതിച്ച് സുപ്രീം കോടതി
- law-point
- September 29, 2026
- 0
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങളിൽ […]
