സുപ്രീംകോടതിക്ക് പുതിയ 2 ജഡ്ജിമാ‍ർ കൂടി, വിപുൽ പഞ്ചോലിയും അലോക് ആരാധെയും സ്ഥാനമേൽക്കും

Oplus_16908288

വിവാദങ്ങൾക്കിടെ പുതിയ സുപ്രീംകോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് ആരാധെയെയും പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുൽ എം പഞ്ചോലിയുമാണ് സുപ്രീം കോടതി ജഡ്ജിമാരായി സ്ഥാനമേൽക്കുക. രാവിലെ 10.30 നടക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് സത്യവാചകം ചൊല്ലിക്കൊടുക്കും.കൊളീജിയം ശുപാർശ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊളിജീയത്തിലെ തർക്കത്തിനിടെയാണ് നിയമനം നടത്താൻ രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് ബി വി നാഗരത്നയാണ് കൊളീജിയത്തിൽ വിയോജിപ്പ് അറിയിച്ചത്. ജസ്റ്റിസ് നാഗരത്നയുടെ വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അഭയ് ഓക ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *