രജിസ്ട്രാർ കെ എസ് അനിൽകുമാറിന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമർശനമാണ് വി സി മോഹനൻ കുന്നുമ്മലിനെതിരെ നടത്തിയത്. ഇന്ന് വിസി സത്യവാങ്ങ്മൂലം കോടതിയിൽ സമർപ്പിക്കും.കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിൻ്റെ സസ്പെൻഷൻ, വി സിയുടെ നടപടി റദ്ദാക്കി രജിസ്ട്രാറെ വീണ്ടും നിയമിച്ച സിൻഡിക്കേറ്റിൻ്റെ നടപടി എന്നിവയിലാണ് വി സി മോഹനൻ കുന്നുമ്മലിനെ കോടതി രൂപക്ഷമായി വിമർശിച്ചത്. പിന്നാലെ നിലപാട് വ്യക്തമാക്കി രേഖാമൂലം വിശദീകരണത്തിന് വി.സി സമയം തേടി. കൂടുതൽ സമയം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റി. വി സി ഇന്ന് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. കേരള സർവകലാശാല സെനറ്റ് ഹാളിലെ RSS ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടാണ് കെ എസ് അനിൽകുമാറിനെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെ ചേർന്ന സിൻഡിക്കേറ്റ് യോഗം സസ്പെൻഷൻ പിൻവലിച്ചു. എന്നാൽ, ഇത് അംഗീകരിക്കാതെ വി.സി രജിസ്ട്രാറിനെ വിലക്കി നാല് ഉത്തരവുകൾ പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിലാണ് കെഎസ് അനിൽകുമാർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
രജിസ്ട്രാർ കെ എസ് അനിൽകുമാറിന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
