പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം

കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം. മെയ് രണ്ടിനായിരുന്നു വേടന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരുന്നത്. എന്നാല്‍ ജാമ്യാപേക്ഷ നേരത്തേ പരിഗണിക്കണമെന്ന് വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കുകയായിരുന്നു. ഇന്ന് തെളിവെടുപ്പ് പൂര്‍ത്തിയായതിനു ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.ആരാധകനില്‍ നിന്നും അറിവില്ലാതെയാണ് പുലിപ്പല്ല് സ്വീകരിച്ചതെന്ന് വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

തനിക്കെതിരെയുള്ളത് വ്യാജമായി കെട്ടിച്ചമച്ച കേസാണ്. ഇത്തരം കേസുകള്‍ ഉണ്ടായാല്‍ സമൂഹത്തില്‍ ജീവിക്കാന്‍ കഴിയില്ല. പുലിപ്പല്ലാണെന്ന് പറയുന്നതല്ലാതെ ഇതുവരെ ശാസ്ത്രീയമായി തെളിവുകള്‍ ഇല്ല. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും രാജ്യം വിട്ടു പോകില്ലെന്നും വേടനു വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അറിവില്ല എന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വേടന്‍ മുമ്പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നും ജാമ്യം അനുവദിച്ചു കൊണ്ട് കോടതി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *