പീഡനക്കേസുകളിൽ കര്‍ശന നടപടികളുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ:ലൈംഗിക അതിക്രമക്കേസുകൾ അനാവശ്യമായി കേസ് നീട്ടിക്കൊണ്ടുപോകാതെ രണ്ടു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സംസ്ഥാനത്തെ വിചാരണക്കോടതികൾക്ക് മദ്രാസ് ഹൈക്കോടതിയുടെ കർശന നിർദേശം.അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ വിചാരണ നീട്ടിവെക്കാൻ പാടുള്ളൂ.നീട്ടിവെക്കേണ്ടി വന്നാൽ കാരണങ്ങൾ രേഖാമൂലം വ്യക്തമാക്കി നൽകണമെന്നും ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി,ജസ്റ്റിസ് ജി അരുൾ മുരുഗൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.പോക്സോ കേസുകളിൽ ഇരകളായ കുട്ടികളുടെ മൊഴി 30ദിവസത്തിനകം രേഖപ്പെടുത്തണം.ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കുകയും വേണം.ഇത് സംബന്ധിച്ച് നൽകിയ സർക്കുലർ വീണ്ടും പുറപ്പെടുവിക്കാനും ഉത്തരവിട്ടു.എല്ലാ പോക്സോ കേസുകളും അതത് സ്പെഷ്യൽ കോടതികൾ തന്നെ വിചാരണ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.കേസുകളുടെ പുരോഗതി നിരീക്ഷിക്കാനും വൈകുന്നതിന്റെ കാരണം കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *