ഡാറ്റാ സംരക്ഷണ നിയമത്തെ ചോദ്യം ചെയ്‌ത് ഹർജി; കേന്ദ്രത്തിൻ്റെ പ്രതികരണം തേടി സുപ്രീം കോടതി

ന്യൂഡൽഹി:ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ(ഡിപിഡിപി) നിയമത്തിലൂടെ വിവരാവകാശ നിയമത്തിൽ വരുത്തിയ ഭേദഗതികളെ ചോദ്യം ചെയ്‌ത ഹർജികളിൽ കേന്ദ്രത്തിൻ്റെ മറുപടി തേടി സുപ്രീംകോടതി. വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്നതിനുള്ള പൊതുതാൽപ്പര്യ സംരക്ഷണം ഒഴിവാക്കിക്കൊണ്ട്, ഡിജിറ്റൽ വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമം വിവരാവകാശ നിയമത്തിൽ വരുത്തിയ ഭേദഗതികൾ സുതാര്യതയെ ദുർബലപ്പെടുത്തുന്നുവെന്നാണ് ഹർജി.അഭിഭാഷകരായ വൃന്ദ ഗ്രോവർ, പ്രശാന്ത് ഭൂഷൺ എന്നിവരുടെ വാദങ്ങൾ കേട്ട ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ഈ വിഷയത്തിലുള്ള സർക്കാരിൻ്റെ വിശദമായ മറുപടി അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. വിവരാവകാശ നിയമവും (ആർടിഐ) ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ (ഡിപിഡിപി) നിയമവും കേന്ദ്ര നിയമങ്ങളായി യോജിപ്പിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.നേരത്തെ, പൊതുപ്രവർത്തനമായോ താൽപ്പര്യമായോ ബന്ധമില്ലാത്ത വ്യക്തിഗത വിവരങ്ങൾ ആർടിഐയുടെ സെക്ഷൻ 8(1)(ജെ) പ്രകാരം വെളിപ്പെടുത്താൻ പാടില്ലായിരുന്നു. എന്നാൽ വലിയ തോതിലുള്ള പൊതുതാൽപ്പര്യം ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ ഇത്തരം വിവരങ്ങൾ നൽകാവുന്നതാണ്.സ്വാതന്ത്ര്യദിനം അടുത്തുവരുകയാണെന്നും പ്രസ്‌തുത പ്രദേശത്ത് നിരോധനാജ്ഞ നിലവിലുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ പറഞ്ഞു. ബദൽ പ്രതിഷേധ സ്ഥലം വേണമെന്ന വിഷയം സുപ്രീം കോടതി ഇതിനകം പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.തലസ്ഥാനത്തിൻ്റെ ഹൃദയഭാഗത്തുള്ള ജന്തർ മന്തർ ഇനി പ്രതിഷേധങ്ങൾക്ക് അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഒരു പൊതുതാൽപര്യ ഹർജി ഓഗസ്റ്റ് മൂന്നിന് സുപ്രീം കോടതി പരിഗണിച്ചിരുന്നു. പ്രതിഷേധം താമസക്കാർക്ക് അസൗകര്യമുണ്ടാക്കുമെന്നും അവശ്യ സേവനങ്ങൾ തടസപ്പെടുത്തുന്നുവെന്നും ഹർജിയിൽ പറയുന്നു. ഏകദേശം 75 പേർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഓഗസ്റ്റ് 10 ന് ഡൽഹി പൊലീസ് അവർക്ക് ഒരു ബദൽ പ്രതിഷേധ വേദി അനുവദിക്കണമെന്നും ഹർജിക്കാരൻ്റെ അഭിഭാഷകൻ പറഞ്ഞു.”ഡൽഹി പൊലീസ് അപേക്ഷയിൽ തീരുമാനമെടുത്ത് നാളെയോടെ തീരുമാനം അറിയിക്കുമെ”ന്ന് കോടതി വ്യക്തമാക്കി. ദളിത് ക്രിസ്ത്യാനികളെ പട്ടികജാതി ചട്ടക്കൂടിൽ ഉൾപ്പെടുത്തണമെന്ന ദീർഘകാല ആവശ്യത്തിനെതിരെ ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിക്കാൻ അനുമതി തേടുകയാണ് അഖിലേന്ത്യാ ദളിത് ക്രിസ്ത്യൻ അവകാശ സംരക്ഷണ സമിതി.

Leave a Reply

Your email address will not be published. Required fields are marked *