പാർലമെന്‍റ് വർഷകാല സമ്മേളനം ഇന്ന് അവസാനിക്കും.ബിഹാറിലെ എസ്ഐആർ ഉന്നയിച്ചുള്ള ബഹളം കാരണം വർഷകാല സമ്മേളനം ഏതാണ്ട് പൂർണ്ണമായും സ്തംഭിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂർ ചർച്ചയോട് മാത്രമാണ് പ്രതിപക്ഷം സഹകരിച്ചത്. ബഹളത്തിനിടെ കാര്യമായ ചർച്ചയില്ലാതെയാണ് പല ബില്ലുകളും സർക്കാർ പാസ്സാക്കിയത്. ഇൻകം ടാക്സ് ബില്ല് ഉൾപ്പെടെ ചില ബില്ലുകളുടെ ചർച്ച പ്രതിപക്ഷം ബഹിഷ്ക്കരിച്ചു. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരെ മുപ്പത് ദിവസം കസ്റ്റഡിയിൽ കിടന്നാൽ നീക്കാനുള്ള ബില്ല് ഇന്നലെ കയ്യാങ്കളിക്കിടെയാണ് ലോക്സഭ പാസ്സാക്കിയത്. ജെപിസി രൂപീകരണം രാജ്യസഭ അജണ്ടയിൽ ഉൾപ്പെടുത്തി. ഇന്നലെ ബഹളം വച്ച അംഗങ്ങളെ സസ്പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ട് ഭരണപക്ഷം പരാതി നൽകിയിരുന്നു. ലോക്സഭ പാസാക്കിയ ഓൺലൈൻ ഗെയിമിംഗ് നിയന്ത്രിക്കാനുള്ള ബിൽ ഇന്ന് രാജ്യസഭയും പാസ്സാക്കും.
പാർലമെന്‍റ് വർഷകാല സമ്മേളനം ഇന്ന് അവസാനിക്കും
